ഹ​രി​തച​ട്ടം: സ​ന്ദേ​ശ​വു​മാ​യി മാ​തൃ​കാ പോ​ളി​ംഗ് ബൂ​ത്ത്
Tuesday, December 1, 2020 10:20 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​രി​തച​ട്ടം പാ​ലി​ക്കേ​ണ്ട​തി​ന്‍റെ സ​ന്ദേ​ശം വി​ളി​ച്ചോ​തി​ ക​ള​ക്ട​റേ​റ്റ് അ​ങ്ക​ണ​ത്തി​ൽ മാ​തൃ​കാ പോ​ളിം​ഗ് ബൂ​ത്തൊ​രു​ങ്ങി. ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ മാ​തൃ​കാ പോ​ളിം​ഗ് ബൂ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ഹ​രി​ത കേ​ര​ള മി​ഷ​നും ജി​ല്ലാ ശു​ചി​ത്വ മി​ഷ​നും ചേ​ർ​ന്നാ​ണ് ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ മാ​തൃ​കാ ബൂ​ത്ത് ഒ​രു​ക്കി​യ​ത്. ക​ള​ക്ട​റേ​റ്റ് അ​ങ്ക​ണ​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന മാ​തൃ​കാ ബൂ​ത്ത് പ്ര​കൃ​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ‘ഹ​രി​താ​ഭ​മാ​ക​ട്ടെ ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്’ ​എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ജി​ല്ല​യി​ലെ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ പൂ​ർ​ണ​മാ​യും ഹ​രി​ത ച​ട്ടം പാ​ലി​ച്ചുവേ​ണം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നെ​ന്ന നി​ർ​ദേ​ശ​മാ​ണ് ഇ​തി​ലൂ​ടെ ഹ​രി​ത കേ​ര​ള മി​ഷ​നും ശു​ചി​ത്വ മി​ഷ​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും മു​ന്നോ​ട്ടുവയ്ക്കു​ന്ന​ത്.
പൂ​ർ​ണ​മാ​യും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽനി​ന്നും ഒ​ഴി​വാ​ക്കി കു​ടി​വെ​ള്ളം അ​ട​ക്ക​മു​ള്ള​വ സ്റ്റീ​ൽ പാ​ത്ര​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ഘ​ട്ട​ത്തി​ലും ആ​ല​പ്പു​ഴ​യെ പ്ലാ​സ്റ്റി​ക് ര​ഹി​ത​മാ​ക്കാ​നു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ മാ​തൃ​കാ പോ​ളിം​ഗ് ബൂ​ത്ത് ഒ​രു​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സു​ക​ൾ അ​ല​ങ്ക​രി​ക്കു​ന്ന​തി​ന് പ്ര​കൃ​തി​ദ​ത്ത വ​സ്തു​ക്ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ഓ​ഫീസു​ക​ൾ പൂ​ർ​ണ​മാ​യും മാ​ലി​ന്യ​മു​ക്ത​മാ​ക്ക​ണ​മെ​ന്നും ഹ​രി​ത പ്രോട്ടോ​ക്കോ​ൾ നി​ർ​ദേ​ശി​ക്കു​ന്നു.
ഇ​തോ​ടൊ​പ്പം ത​ന്നെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നും പൊ​തു​ജ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും ക​ർ​ശ​ന ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നു​ള്ള സ​ന്ദേ​ശ​വും മാ​തൃ​കാ പോ​ളിം​ഗ്് ബൂ​ത്ത് ഒ​രു​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം കൈ​മാ​റു​ന്നു​ണ്ട്. ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​വി. ജ​യ​കു​മാ​രി, ഹ​രി​ത​കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ.​എ​സ്. രാ​ജേ​ഷ്, ഡെ​പ്യൂ​ട്ടി ക​ളക്ട​ർ എ​സ്. സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.