ബൈ​ക്കി​ൽനിന്നു വീണു പരിക്കേറ്റ വീ​ട്ട​മ്മ മരിച്ചു
Friday, December 4, 2020 10:58 PM IST
കു​​ട​​മാ​​ളൂ​​ർ: ബൈ​​ക്കി​​നു പി​​ന്നി​ൽ നി​ന്നു വീ​ണു പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​​ട്ട​​മ്മ മ​രി​ച്ചു. കു​​ട​​മാ​​ളൂ​​ർ തു​​ണ്ടി​​പ്പ​​റ​​ന്പി​​ൽ പ​​രേ​​ത​​നാ​​യ ജോ​​സ​​ഫ് തോ​​മ​​സി​​ന്‍റെ ഭാ​​ര്യ ഷൈ​​നി തോ​​മ​​സ് (58) ആ​​ണ് മ​​രി​​ച്ച​​ത്. ബു​​ധ​​നാ​​ഴ്ച രാ​​വി​​ലെ പ​​ള്ളി​​യി​​ൽ പോ​​യി തി​​രി​​ച്ച് വീ​​ട്ടി​​ലേ​​ക്കു മടങ്ങുന്പോ​​ൾ അ​​ന്പാ​​ടി വ​​ള​​വി​​ലാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. മ​​ക​​ൻ ഓ​​ടി​​ച്ചി​​രു​​ന്ന ബൈ​​ക്ക് വ​​ഴി​​യി​​ലെ കു​​ഴി​​യി​​ൽ വീ​​ണ​​തി​​നെ​ത്തു​ട​​ർ​​ന്ന് ഷൈ​​നി റോ​​ഡി​​ലേ​​ക്കു തെ​​റി​​ച്ചു​​വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.

ത​​ല​​യ്ക്കു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ഷൈ​​നി​​യെ ഉ​​ട​​ൻ മെ​​ഡി​​ക്ക​​ൽ കോ​​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​​ത്തി​​ച്ചു. തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ ചി​​കി​​ത്സ​​യി​​ലിരിക്കെ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ മ​​ര​​ണം സം​​ഭ​​വി​​ച്ചു. മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ​​ക്കു ശേ​​ഷം മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ ഏ​​റ്റു​​വാ​​ങ്ങി. സം​സ്കാ​രം ഇ​ന്ന് 11ന് ​കു​ട​മാ​ളൂ​ർ സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ എ​പ്പി​സ്കോ​പ്പ​ൽ ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത കൈ​ന​ക​രി പ​ടി​ഞ്ഞാ​റേ​ക്ക​ളം കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡാ​നി തോ​മ​സ് (ഓ​സ്ട്രേ​ലി​യ), ഡോ​ണി തോ​മ​സ്, ഡി​നു തോ​മ​സ്. മ​​രു​​മ​​ക്ക​​ൾ: ടി​​നു(​​കോ​​ത​​മം​​ഗ​​ലം), അ​​ഞ്ജു (കു​​ട​​മാ​​ളൂ​​ർ).