കെ.​​ജെ.​ ചാ​​ക്കോ​​യു​​ടെ ജീ​​വി​​ത​​രേ​​ഖ​​യു​​ടെ നേ​​ർ​​ക്കാ​​ഴ്ച​​യാ​​യി “പു​​ത്ത​​ൻ​​പു​​രാ​​ണം’’
Tuesday, April 13, 2021 12:36 AM IST
ച​​ങ്ങ​​നാ​​ശേ​​രി: “പു​​ത്ത​​ൻ​​പു​​രാ​​ണം മു​​ൻ​ നി​​യ​​മ​​സ​​ഭാ ​സാ​​മാ​​ജി​​ക​​ന്‍റെ ഓ​​ർ​​മ​​ക്കു​​റി​​പ്പ്’’ എ​​ന്ന​​പേ​​രി​​ൽ കെ.​​ജെ.​ ചാ​​ക്കോ ത​​യാ​​റാ​​ക്കി​​യ പു​​സ്ത​​കം അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ജീ​​വി​​ത​​രേ​​ഖ​​യു​​ടെ നേ​​ർ​​ക്കാ​​ഴ്ച​​യാ​​ണ്. മു​​നി​​സി​​പ്പ​​ൽ കൗ​​ണ്‍​സി​​ല​​ർ, ചെ​​യ​​ർ​​മാ​​ൻ, നി​​യ​​മ​​സ​​ഭാ സാ​​മാ​​ജി​​ക​​ൻ, മ​​ന്ത്രി, സ​​ഹ​​കാ​​രി എ​​ന്നീ നി​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച​​പ്പോ​​ഴു​​ണ്ടാ​​യ അ​​നു​​ഭ​​വ​​ങ്ങ​​ളാ​​ണ് വാ​​ഴ​​പ്പ​​ള്ളി ക​​ല്ലു​​ക​​ളം കെ.​​ജെ.​ ചാ​​ക്കോ എ​​ന്ന ചാ​​ക്കോ​​ച്ചി പു​​സ്ത​​ക​​ത്തി​​ൽ കു​​റി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
ഞാ​​ൻ ഒ​​രു സാ​​ഹി​​ത്യ​​കാ​​ര​​നോ എ​​ഴു​​ത്തു​​കാ​​ര​​നോ അ​​ല്ല, എ​​ഴു​​ത്തു​​കാ​​രെ​​യും ര​​ച​​ന​​ക​ളെ​യും താ​​ത്​​പ​​ര്യ​​ത്തോ​​ടെ കാ​​ണു​​ന്ന ഒ​​രു​​വ​​നാ​​ണ്. അ​​നു​​ഭ​​വ​​ങ്ങ​​ളും അ​​റി​​വു​​ക​​ളും പ്രാ​​യ​​വു​​മാ​​ണ് എ​​ഴു​​ത്തി​​ന് എ​​ന്‍റെ മൂ​​ല​​ധ​​നം എ​​ന്നാ​​ണ് കെ.​​ജെ.​​ചാ​​ക്കോ ആ​​മു​​ഖ​​ത്തി​​ൽ പ​​റ​​യു​​ന്ന​​ത്.
പി.​​ടി.​ ചാ​​ക്കോ​​യു​​ടെ മ​​ര​​ണം, കേ​​ര​​ള​ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ പി​​റ​​വി, നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്കു​​ള്ള മ​​ത്സ​​രം, പ​​റാ​​ൽ തീ​​വ​​യ്പ് കേ​​സ്, ക​​രി​ സ​​മ​​രം, റോ​​ഡ് വി​​ക​​സ​​ന​​ത്തി​​ന്‍റെ ക​​ഥ, ക​​ണ്ണ​​ന്പേ​​രൂ​​ർ പാ​​ലം ഉ​​ദ്ഘാ​​ട​​ന​​ത്തി​​ന്‍റെ ക​​ഥ, മ​​ന്ന​​ത്തു പ​​ത്മ​​നാ​​ഭ​​നു​​മാ​​യു​​ള്ള ബ​​ന്ധം എ​​ന്നി​​വ ഗ്ര​​ന്ഥ​​ത്തി​​ലെ വി​​ഷ​​യ​​ങ്ങ​​ളാ​​ണ്.
ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ ഫ​​യ​​ർ​​സ്റ്റേ​​ഷ​​ന്‍റെ തു​​ട​​ക്കം, ബോ​​ട്ട്ജെ​​ട്ടി​​യു​​ടെ വി​​ക​​സ​​നം തു​​ട​​ങ്ങി താ​​ൻ ജ​​ന​​പ്ര​​തി​​നി​​ധി​​യാ​​യി​​രു​​ന്ന കാ​​ല​​ത്ത് നി​​ർ​​വ​​ഹി​​ക്ക​​പ്പെ​​ട്ട വി​​ക​​സ​​ന നേ​​ട്ട​​ങ്ങ​​ളും പു​​സ്ത​​ക​​ത്തി​​ൽ ചേ​​ർ​​ത്തി​​ട്ടു​​ണ്ട്. എം​​എ​​ൽ​​എ ക്വാ​​ർ​​ട്ടേ​​ഴ്സി​​ൽ​​വ​​ച്ചും ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ 1970ൽ ​​തി​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ച്ച കാ​​ല​​ത്തു​​ണ്ടാ​​യ​​തു​​മാ​​യ ക​​ബ​​ളി​​പ്പി​​ക്ക​​ലു​​ക​​ൾ “എ​​നി​​ക്കു പ​​റ്റി​​യ അ​​മ​​ളി​​ക​​ൾ’’ എ​​ന്ന പേ​​രി​​ൽ കെ.​​ജെ.​ ചാ​​ക്കോ പു​​സ്ത​​ക​​ത്തി​​ൽ എ​​ഴു​​തി​​യി​​രി​​ക്കു​​ന്ന​​ത് ഏ​​റെ ര​​സാ​​വ​​ഹ​​മാ​​ണ്.