കോ​​വി​​ഡ് വാ​​ക്സി​​ൻ ല​​ഭി​​ച്ചി​​ല്ലെ​ന്ന് പ​രാ​തി
Friday, April 23, 2021 12:00 AM IST
ക​​റു​​ക​​ച്ചാ​​ൽ: ഓ​​ണ്‍​ലൈ​​നാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്ത് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​യ​​വ​​ർ​​ക്ക് കോ​​വി​​ഡ് വാ​​ക്സി​​ൻ ല​​ഭി​​ച്ചി​​ല്ല. ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​യ​​വ​​ർ ബ​​ഹ​​ളം​​വ​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ 11.30നു ​​ക​​റു​​ക​​ച്ചാ​​ൽ കു​​ടും​​ബാ​​രോ​​ഗ്യ​​കേ​​ന്ദ്ര​​ത്തി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ആ​​കെ 200 പേ​​ർ​​ക്ക് ന​​ൽ​​കാ​​നു​​ള്ള വാ​​ക്സി​​ൻ മാ​​ത്ര​​മാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. ക​​ഴി​​ഞ്ഞ​ദി​​വ​​സം ഓ​​ണ്‍​ലൈ​​നാ​​യി പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​വ​​രെക്കൂടാ​​തെ മു​​ന്നൂ​​റി​​ൽ​​പ്പ​​രം പേ​​രാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​യ​​ത്. നേ​​രി​​ട്ട് എ​​ത്തി​​യ​​വ​​ർ​​ക്ക് ടോ​​ക്ക​​ണ്‍ അ​​നു​​സ​​രി​​ച്ച് വാ​​ക്സി​​ൻ ന​​ൽ​​കി. ഓ​​ണ്‍​ലൈ​​നാ​​യി പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​വ​​ർ​​ക്ക് വാ​​ക്സി​​ൻ കി​​ട്ടി​​യ​​തു​​മി​​ല്ല.
വാ​​ക്സി​​നെ​​ടു​​ക്കാ​​ൻ അ​​ടു​​ത്ത​​ദി​​വ​​സം വ​​രാ​​ൻ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​യ​​വ​​രോ​​ട് പ​​റ​​ഞ്ഞതോ ടെ ബ​​ഹ​​ള​​മായി. വിവര​​മ​​റി​​ഞ്ഞ് പോ​​ലീ​​സ് സ്ഥല ത്തെത്തി സ്ഥി​​തി ശാ​​ന്ത​​മാ​​ക്കി​​. സം​​ഭ​​വ​​ത്തി​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​യ​​വ​​ർ ക​​ള​​ക്ട​​ർ​​ക്ക് പ​​രാ​​തി ന​​ൽ​​കി.