വാ​ട​ക​ക്കെ​ടു​ത്ത കാ​ർ മ​റി​ച്ചു​ന​ൽ​കി ത​ട്ടി​പ്പ്; യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, May 12, 2021 10:53 PM IST
ച​​ങ്ങ​​നാ​​ശേ​​രി: വാ​​ട​​ക​​യ്ക്ക് എ​​ടു​​ത്ത വാ​​ഹ​​നം മ​റ്റൊ​രാ​ൾ​ക്ക് മ​​റി​​ച്ചു ന​​ൽ​​കി ത​​ട്ടി​​പ്പ് ന​​ട​​ത്തി ഒ​ളി​വി​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന പ്ര​​തി​​യെ കോ​​ട​​തി നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. കു​​മ​​രം​​ങ്ക​​രി ആ​​റു​​പ​​റ​​യി​​ൽ രാ​​ജീ​​വ് (28)നെ​​യാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്.
ത​​ട്ടി​​പ്പി​​നു ശേ​​ഷം മാ​​സ​​ങ്ങ​​ളാ​​യി ഒ​​ളി​​വി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന പ്ര​​തി​​യെ മൊ​​ബൈ​​ൽ ട​​വ​​ർ കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി അ​​ടൂ​​ർ ഭാ​​ഗ​​ത്തെ ഒ​​രു കോ​​ള​​നി​​യി​​ൽ​നി​​ന്നു​​മാ​​ണ് പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്.
പോ​​ലീ​​സ് പ​​റ​​യു​​ന്ന​​തി​​ങ്ങ​​നെ: നാ​​ലു മാ​​സ​​ങ്ങ​​ൾ​​ക്ക് മു​​ൻ​​പ് ച​​ങ്ങ​​നാ​​ശേ​​രി തു​​രു​​ത്തി സ്വ​​ദേ​​ശി​​യാ​​യ ജി​​മ്മി​​യു​​ടെ ഇ​​ന്നോ​​വ കാ​​ർ രാ​​ജീ​​വ് വാ​​ട​​ക​​യ്ക്ക് എ​​ടു​​ത്തു. ആ​​ദ്യ​​മാ​​സം വാ​​ഹ​​ന​​ത്തി​​ന്‍റെ വാ​​ട​​ക ല​​ഭി​​ച്ചെ​​ങ്കി​​ലും പി​​ന്നീ​​ട് വാ​​ട​​ക ല​​ഭി​​ക്കാ​​തെ വ​​ന്ന​​പ്പോ​​ൾ വാ​​ഹ​​ന ഉ​​ട​​മ രാ​​ജീ​​വി​​നെ ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ട്ടു.
പി​​ന്നീ​​ട് വാ​​ട​​ക ത​​ന്നു​​കൊ​​ള്ളാ​​മെ​​ന്ന് രാ​​ജീ​​വ് പ​​റ​​ഞ്ഞ് ഒ​​ഴി​​ഞ്ഞു മാ​​റി. ഇ​​യാ​​ൾ ഫോ​​ണ്‍ ഓ​​ഫാ​​ക്കു​​ക​​യും ചെ​​യ്തു. പ​​റ​​ഞ്ഞ അ​​വ​​ധി​​ക​​ളെ​​ല്ലാം ക​​ഴി​​ഞ്ഞ​​തി​​നെ തു​​ട​​ർ​​ന്ന് വാ​​ഹ​​ന ഉ​​ട​​മ കോ​​ട​​തി​​യി​​ൽ സി​​എം​​പി ഫ​​യ​​ൽ ചെ​​യ്യു​​ക​​യും കോ​​ട​​തി ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലേ​​യ്ക്കു കേ​​സ് കൈ​​മാ​​റു​​ക​​യാ​​യി​​രു​​ന്നു.
പോ​​ലീ​​സ് എ​​ഫ്ഐ​​ആ​​ർ ത​​യാ​​റാ​​ക്കി കേ​​സ് അ​​ന്വേ​​ഷി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ രാ​​ജീ​​വി​​ന്‍റെ ഫോ​​ണ്‍ ഓ​​ണാ​​യ​​താ​​യി സൈ​​ബ​​ർ സെ​​ൽ വി​​ഭാ​​ഗം ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സി​​നെ വി​​വ​​രം അ​​റി​​യി​​ച്ചു. പി​​ന്നീ​​ട് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ പ്ര​​തി അ​​ടൂ​​രി​​നു സ​​മീ​​പ​​മു​​ള്ള ഒ​​രു കോ​​ള​​നി​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന​​താ​​യി മ​​ന​​സി​​ലാ​​ക്കി. ച​​ങ്ങ​​നാ​​ശേ​​രി ഡി​​വൈ​​എ​​സ്പി വി.​​ജെ. ജോ​​ഫി​​യു​​ടെ നി​​ർ​​ദേ​​ശാ​​നു​​സ​​ര​​ണം എ​​സ്എ​​ച്ച്ഒ അ​​ബ്ദു​​ൾ​​ക​​ലാം ആ​​സാ​​ദി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ എ​​സ്ഐ സ്റ്റെ​​പ്റ്റോ ജോ​​ണ്‍, സി​​പി​​ഒ​​മാ​​രാ​​യ ആ​​ന്‍റ​​ണി മൈ​​ക്കി​​ൾ, അ​​ജേ​​ഷ് എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് പ്ര​​തി​​യെ അ​​ടൂ​​രി​​ൽ​നി​​ന്ന് പി​​ടി​​കൂ​​ടി.
ത​​ന്‍റെ സ്വ​​ന്തം വാ​​ഹ​​ന​​മാ​​ണെ​​ന്ന് പ​​റ​​ഞ്ഞ് മ​​റ്റൊ​​രാ​​ൾ​​ക്ക് രാ​​ജീ​​വ് വാ​​ട​​ക​​ക​​ക്കു ന​​ൽ​​കി​​യി​​രു​​ന്ന കാ​​റും പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ എ​​ടു​​ത്തു.