ഭ​ർ​ത്താ​വ് മ​രി​ച്ച​തി​ന്‍റെ പി​ന്നാ​ലെ ഭാ​ര്യ​യും മ​രി​ച്ചു
Saturday, May 15, 2021 12:53 AM IST
കു​മ​ര​കം: ചൂ​ള​ഭാ​ഗം പൂ​ങ്ക​ശേ​രി​ച്ചി​റ വീ​ട്ടി​ൽ പി.​വി.​ഗോ​പി (69) ഭാ​ര്യ സു​ഭാ​ഷി​ണി (65) എ​ന്നി​വ​രാ​ണ് അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ത​നാ​യി കോ​ട്ട​യം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗോ​പി വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ഭാ​ര്യ​യും മ​രി​ച്ചു. സു​ഭാ​ഷി​ണി കു​മ​ര​കം ആ​ശാ​രി​ച്ചേ​രി​ൽ കു​ടും​ബാ​ഗ​മാ​ണ്. മ​ക്ക​ൾ: അ​രു​ണ്‍ പി.​ജി, വീ​ണ. മ​രു​മ​ക്ക​ൾ: പ്ര​മോ​ദ് (വെ​ച്ചൂ​ർ), വി​സ്മ​യ (ആ​ശാ​രി​ച്ചേ​രി​ൽ). ഗോ​പി​യു​ടെ സം​സ്കാ​രം ന​ട​ത്തി. സു​ഭാ​ഷി​ണി​യു​ടെ സം​സ്കാ​രം ഇ​ന്ന് ന​ട​ത്തും.

മ​രി​ച്ചനി​ല​യി​ൽ

ഗാ​ന്ധി​ന​ഗ​ർ: ചു​ങ്ക​ത്ത് വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​യാ​ൾ മ​രി​ച്ചനി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ഏ​റ്റു​മാ​നൂ​ർ പേ​രൂ​ർ സ്വ​ദേ​ശി​യാ​ണെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. ഉ​ദ്ദേ​ശം 90 വ​യ​സ് തോ​ന്നി​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് നാ​രാ​യ​ണ​ൻ നാ​യ​ർ എ​ന്നാ​ണെ​ന്നും പ​റ​യു​ന്നു. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ബ​ന്ധു​ക്ക​ൾ ആ​രെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. 9497947157.