ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ജ​ല​നി​ര​പ്പ് വീണ്ടും ഉ​യ​രു​ന്നു
Sunday, May 16, 2021 11:58 PM IST
കു​​മ​​ര​​കം: വേ​​ന​​ൽ​​മ​​ഴ തു​​ട​​രു​​ക​​യും കി​​ഴ​​ക്ക​​ൻ വെ​​ള്ള​​ത്തി​​ന്‍റെ വ​​ര​​വ് കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​വു​​ക​​യും വേ​​ലി​​യി​റ​ക്കം നി​​ല​​യ്ക്കു​​ക​​യും ചെ​​യ്ത​​തോ​​ടെ ജി​​ല്ല​​യു​​ടെ പ​​ടി​​ഞ്ഞാ​​റ​​ൻ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ജ​​ല​​നി​​ര​​പ്പ് വീ​​ണ്ടും ഉ​​യ​​ർ​​ന്നു.

കു​​മ​​ര​​കം, തി​​രു​​വാ​​ർ​​പ്പ്, അ​​യ്മ​​നം, ആ​​ർ​​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ ജ​​ല​​നി​​ര​​പ്പാ​​ണ് ഉ​​യ​​രു​​ന്ന​​ത്. റോ​​ഡു​​ക​​ളി​​ലും വീ​​ടു​​ക​​ളി​​ലും വെ​​ള്ളം ക​​യ​​റി​​യ​​തോ​​ടെ ജ​​ന​​ജീ​​വി​​തം ദു​​സ​​ഹ​​മാ​​യി. ക​​ഴി​​ഞ്ഞ​ദി​​വ​​സ​​ത്തെ​​ക്കാ​​ൾ ര​​ണ്ട​​ടി​​യോ​​ളം വെ​​ള്ളം മീ​​ന​​ച്ചി​​ലാ​​റ്റി​​ൽ ഉ​​യ​​ർ​​ന്ന​​തോ​​ടെ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ​​ല്ലാം വെ​​ള്ളം ക​​യ​​റി.

കോ​​ട്ട​​യം - കു​​മ​​ര​​കം റോ​​ഡി​​ൽ പ​​ല​​യി​​ട​​ങ്ങ​​ളി​​ലും വെ​​ള്ളം ക​​യ​​റി​​യെ​​ങ്കി​​ലും ഗ​​താ​​ഗ​​തം തു​​ട​​രു​​ന്നു​​ണ്ട്. വെ​​ള്ള​​ത്തി​​ലാ​​യ വീ​​ടു​​ക​​ളി​​ലു​​ള്ള​​വ​​രെ ദു​​രി​​താ​​ശ്വാ​​സ കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്കു മാ​​റ്റി പാ​​ർ​​പ്പി​​ക്കു​​ന്ന​​തി​​ന് കോ​​വി​​ഡ് പ്ര​​തി​​ബ​​ന്ധ​​മാ​​കു​​ന്നു​​ണ്ട്.

കു​​മ​​ര​​ക​​ത്ത് വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ന്‍റെ ദു​​രി​​ത​​മേ​​റേ അ​​നു​​ഭ​​വി​​ക്കു​​ന്ന​​ത് ഇ​​ട​​വ​​ട്ടം, കൊ​​ല്ല​​കേ​​രി, പ​​ടി​​ഞ്ഞാ​​റ്റ് കാ​​ട്, വെ​​ളി​​യം, പൊ​​ങ്ങ​​ല​​ക്ക​​രി, മ​​ങ്കു​​ഴി, മൂ​​ലേ​​പ്പാ​​ടം തു​​ട​​ങ്ങി​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​ള്ള​​വ​​രാ​​ണ്. ഇ​​വി​​ടെ വീ​​ടു​​ക​​ളി​​ൽ വെ​​ള്ള​​മാ​​ണെ​​ങ്കി​​ലും കോ​​വി​​ഡ് വ്യാ​​പ​​നം തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ൾ ഇ​​ന്ന​​ലെ​​വ​​രെ ആ​​രം​​ഭി​​ച്ചി​​ട്ടി​​ല്ല. അ​​ടി​​യ​​ന്ത​​ര സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ൾ തു​​ട​​ങ്ങാ​​ൻ ആ​​വ​​ശ്യ​​മാ​​യ എ​​ല്ലാ ന​​ട​​പ​​ടി​​ക​​ളും സ്വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ധ​​ന്യാ സാ​​ബു അ​​റി​​യി​​ച്ചു.

അ​​യ്മ​​നത്ത് നാലു ക്യാന്പുകൾ തുറന്നു
അ​​യ്മ​​നം: വെ​​ള്ള​​പ്പൊ​​ക്ക കെ​​ടു​​തി​​ക​​ൾ രൂ​​ക്ഷ​​മാ​​യ അ​​യ്മ​​ന​​ത്ത് നാ​​ലു ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ൾ തു​​ട​​ങ്ങി. പൂ​​ന്ത്ര​​ക്കാ​​വ് ഹോ​​ളി​​ക്രോ​​സ് സ്കൂ​​ൾ, പി​​ജെ​എം യു​​പി സ്കൂ​​ൾ, പ​​രി​​പ്പ് ഹൈ​സ്കൂ​​ൾ, ഒ​​ള​​ശ സി​​എം​​എ​​സ് എ​​ൽ​​പി സ്കൂ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് ക്യാ​​ന്പു​​ക​​ൾ ആ​​രം​​ഭി​​ച്ച​​ത്. വെ​​ള്ള​​പ്പൊ​​ക്കം ഏ​​റെ ബാ​​ധി​​ച്ച തു​​ന്പ​​ല​​ശേ​​രി എ​​സ്ടി കോ​​ള​​നി​​യി​​ലു​​ള്ള​​വ​​രെ ഒ​​ള​​ശ സി​​എം​​എ​​സ് എ​​ൽ​​പി സ്കൂ​​ളി​​ലേ​​ക്കും ക്ല​​സ്റ്റ​​ർ ഏ​​രി​​യാ​​യ വാ​​ഴ​​യ്ക്കാ​​മ​​റ്റം പ്ര​​ദേ​​ശ​​ത്ത് ക്വാ​​റ​ന്‍റൈ​നി​​ൽ ക​​ഴി​​യു​​ന്ന​​വ​​രെ പൂ​​ന്ത്ര​​ക്കാ​​വ് ഹോ​​ളി​​ക്രോ​​സ് സ്കൂ​​ളി​​ലേ​​ക്കും മ​​റ്റു​​ള്ള​​വ​​രെ പി​​ജെ​എം യു​​പി സ്കൂ​​ളി​​ലേ​​ക്കും മാ​​റ്റി. നാ​​ലാം വാ​​ർ​​ഡി​​ലെ ദു​​രി​​ത​​ബാ​​ധി​​ത​​രെ പ​​രി​​പ്പ് ഹൈ​​സ്കൂ​​ളി​​ലേ​​ക്കും മാ​​റ്റി പാ​​ർ​​പ്പി​​ച്ചു.

പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ പ​​ടി​​ഞ്ഞാ​​റ​​ൻ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ വീ​​ടു​​ക​​ളി​​ലും വെ​​ള്ളം ക​​യ​​റി​​ത്തു​​ട​​ങ്ങി. ഇ​​ര​​വീ​​ശ്വ​​രം മ​​ന്പ​​ള്ളി ഭാ​​ഗ​​ത്തെ വീ​​ടു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റാ​​തി​​രി​​ക്കു​​വാ​​ൻ തോ​​ടു​​ക​​ളി​​ൽ ബ​​ണ്ടു നി​​ർ​​മി​​ച്ച് വ​​ലി​​യ എ​​ൻ​​ജി​​ൻ ഉ​​പ​​യോ​​ഗി​​ച്ച് വെ​​ള്ളം വ​​റ്റി​​ച്ചു കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. കു​​ട​​മാ​​ളൂ​​ർ സ്കൂ​​ളി​​ലും വെ​​ള്ള​​പ്പൊ​​ക്ക കെ​​ടു​​തി​​യി​​ൽ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു​​ണ്ട്. ഈ ​​സ്കൂ​​ളി​​ന്‍റെ സ​​മീ​​പ​​ത്തു​​ള്ള എ​​ൽ​​പി സ്കൂ​​ളി​​ലാ​​ണ് ഇ​​പ്പോ​​ൾ കൊ​​റോ​​ണ ഫ​​സ്റ്റ് ലൈ​​ൻ ട്രീ​​റ്റ്മെ​​ന്‍റ് സെ​​ന്‍റ​​ർ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. മീ​​ന​​ച്ചി​​ലാ​​റ്റി​​ൽ ഇ​​നി​​യും ജ​​ല​​നി​​ര​​പ്പു​​യ​​ർ​​ന്നാ​​ൽ മ​​റ്റു സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കും ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പ് സ​​ജ്ജ​​മാ​​ക്കേ​​ണ്ടി വ​​രും. അ​​തി​​നു ത​​ക്ക​​താ​​യ സ്ഥ​​ലം ഇ​​വി​​ടെ ഇ​​ല്ലാ​​ത്ത​​തും പ്ര​​ശ്നം ഗു​​രു​​ത​​ര​​മാ​​ക്കും. കോ​​വി​​ഡി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മ​​ഴ വീ​​ണ്ടും തു​​ട​​ർ​​ന്നാ​​ൽ ഈ ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ നി​​ന്നും ആ​​ളു​​ക​​ളെ മാ​​റ്റി​​പ്പാ​​ർ​​പ്പി​​ക്കേ​​ണ്ടി വ​​രും.

തി​​രു​​വാ​​ർ​​പ്പിൽ ഇന്നു കൂടുതൽ ക്യാന്പുകൾ
തി​​രു​​വാ​​ർ​​പ്പ്: പ​​ഞ്ചാ​​യ​​ത്തി​​ലെ മാ​​ധ​​വ​​ശേ​​രി കോ​​ള​​നി​​യി​​ൽ പൂ​​ർ​​ണ​​മാ​​യും വെ​​ള​​ളം ക​​യ​​റി. കാ​​ഞ്ഞി​​രം താ​​മ​​ര​​ശേ​​രി കോ​​ള​​നി​​യി​​ലും വ​​ട​​ക്കേ ചെ​​ങ്ങ​​ളം പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​റെ​​യും വെ​​ള്ള​​പ്പൊ​​ക്ക കെ​​ടു​​തി നേ​​രി​​ടു​​ക​​യാ​​ണ്. മാ​​ധ​​വ​​ശേ​​രി കോ​​ള​​നി​​യി​​ലെ പ്ര​​ള​​യ​​ബാ​​ധി​​ത​​രെ തി​​രു​​വാ​​ർ​​പ്പ് ഗ​​വ​​ണ്‍​മെ​​ന്‍റ് യു​​പി സ്കൂ​​ളി​​ലെ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പി​​ലേ​​ക്ക് മാ​​റ്റി. ദു​​രി​​ത​​ബാ​​ധി​​ത​​രാ​​യ കോ​​വി​​ഡ് രോ​​ഗി​​ക​​ൾ​​ക്കാ​​യി കി​​ളി​​രൂ​​ർ ഗ​​വ​​ണ്‍​മെ​​ന്‍റ് യു​​പി സ്കൂ​​ളി​​ലും ക്വാ​​റ​​ന്‍റൈ​നി​​ൽ ക​​ഴി​​യു​​ന്ന​​വ​​ർ​​ക്കാ​​യി കി​​ളി​​രൂ​​ർ എ​​ൻ​​എ​​സ്എ​​സ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ലും ഇ​​ന്ന് ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ൾ ആ​​രം​​ഭി​​ക്കു​​മെ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് അ​​ജ​​യ​​ൻ കെ. ​​മേ​​നോ​​ൻ അ​​റി​​യി​​ച്ചു.

വൈ​​ദ്യു​​തി ബ​​ന്ധം പുനഃസ്ഥാപിക്കാനാകാത്തത്് ദുരിതമായി
കു​​മ​​ര​​കം: കൊ​​ടു​​ങ്കാ​​റ്റി​​ൽ ത​​ക​​രാ​​റി​​ലാ​​യ പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യി​​ലെ വൈ​​ദ്യു​​തി ബ​​ന്ധം പൂ​​ർ​​ണ​​മാ​​യും പു​​ന​​ഃസ്ഥാ​​പി​​ക്കാ​​ത്ത​​ത് ജ​​ന​​ജീ​​വി​​ത​​ത്തെ സാ​​ര​​മാ​​യി ബാ​​ധി​​ച്ചു. പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ തു​​ട​​രു​​ന്ന​​തി​​നാ​​ലും ആ​​വ​​ശ്യ​​മാ​​യ ക​​രാ​​ർ തൊ​​ഴി​​ലാ​​ളി​​ക​​ളെ ല​​ഭി​​ക്കാ​​ത്ത​​തു​​മാ​​ണ് വൈ​​ദ്യു​​തി പൂ​​ർ​​ണ​​മാ​​യും പു​​നഃ​സ്ഥാ​​പി​​ക്കാ​​ൻ വൈ​​കു​​ന്ന​​ത്.