ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ പി.​​പി. ജോ​​സ് റോ​​ഡ് അ​​ടി​​പൊ​​ളി​​യാ​​യി
Monday, July 5, 2021 10:49 PM IST
ച​​ങ്ങ​​നാ​​ശേ​​രി: മു​​ൻ ന​​ഗ​​ര​​സ​​ഭാ ചെ​യ​​ർ​​മാ​​ൻ പി.​​പി.​ ജോ​​സി​​ന്‍റെ പേ​​രി​​ലു​​ള്ള റോ​​ഡ് മൊ​ത്ത​ത്തി​ൽ അ​​ടി​​പൊ​​ളി​​യാ​​ക്കി. ന​​ഗ​​ര​​ത്തി​​ലെ സെ​​ൻ​​ട്ര​​ൽ​​ജം​​ഗ്ഷ​​നി​​ൽ​നി​​ന്ന് അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് ജം​​ഗ്ഷ​​നി​​ലെ​​ത്തു​​ന്ന ഈ ​​റോ​​ഡി​​ന് മു​​ന്നൂ​​റു മീ​​റ്റ​​റോ​​ളം ദൂ​​ര​​മാ​​ണു​​ള്ള​​ത്. ഇ​​തി​​ൽ 150 മീ​​റ്റ​​ർ ദൂ​​രം റോ​​ഡും ഫു​​ട്പാ​​ത്തും ടൈ​​ലു​​ക​​ൾ പാ​​കി​​യ​​തോ​​ടെ​​യാ​​ണ് റോ​​ഡ് മ​​നോ​​ഹ​​ര​​മാ​​യ​​ത്.

ന​​ഗ​​ര​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ​നി​​ന്നു​​ള്ള മാ​​ലി​​ന്യം ഈ ​​റോ​​ഡി​​ൽ വ​​ൻ​​തോ​​തി​​ൽ ത​​ള്ളു​​ന്ന​​ത് പ​​തി​​വാ​​യി​​രു​​ന്ന​​തി​​നാ​​ൽ മൂ​​ക്കു​​പൊ​​ത്താ​​തെ ഈ ​​വ​​ഴി ന​​ട​​ക്കാ​​നാ​​വാ​​ത്ത അ​​വ​​സ്ഥ​​യാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ ന​​ഗ​​ര​​സ​​ഭാ ഭ​​ര​​ണ​​സ​​മി​​തി​​യു​​ടെ കാ​​ല​​ത്താ​​ണ് റോ​​ഡി​​ൽ ടൈ​​ലു​​ക​​ൾ പാ​​കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്.

ഈ ​​റോ​​ഡി​​ന്‍റെ വ​​ശ​​ങ്ങ​​ളി​​ൽ പൂ​​ച്ചെ​​ടി​​ക​​ൾ വ​​ച്ചു​​പി​​ടി​​പ്പി​​ച്ചും ദി​​വ​​സ​​വും ശു​​ചീ​​ക​​ര​​ണം ന​​ട​​ത്തി​​യും സം​​ര​​ക്ഷി​​ക്കാ​​ൻ ന​​ട​​പ​​ടി​​വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യം ഇ​​തി​​നോ​​ട​​കം ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.

മു​​ൻ​​ന​​ഗ​​ര​​സ​​ഭാ കൗ​​ണ്‍​സി​​ല​​ർ സി​​ബി​​ച്ച​​ൻ പാ​​റ​​ക്ക​​ലി​​ന്‍റെ ശ്ര​​മ​​ഫ​​ല​​മാ​​യി മു​​ൻ ​എം​​എ​​ൽ​​എ സി.​​എ​​ഫ്.​ തോ​​മ​​സി​​ന്‍റെ ഫ​​ണ്ടി​​ൽ​നി​​ന്നും ര​​ണ്ടു​​ത​​വ​​ണ​​യാ​​യി അ​​നു​​വ​​ദി​​ച്ച നാ​​ൽ​​പ​​തു ല​​ക്ഷം രൂ​​പ​​യും ന​​ഗ​​ര​​സ​​ഭ​​യി​​ൽ​നി​​ന്നും അ​​നു​​വ​​ദി​​ച്ച നാ​​ൽ​​പ​​തു ല​​ക്ഷം രൂ​​പ​​യും വി​​നി​​യോ​​ഗി​​ച്ചാ​​ണ് റോ​​ഡും ഫു​​ട്പാ​​ത്തും ടൈ​​ൽ പാ​​കി​​യ​​ത്.

അ​​ന​​ധി​​കൃ​​ത പാ​​ർ​​ക്കിം​​ഗ് യാ​​ത്ര​​ക്കാ​​ർ​​ക്ക് വി​​ന​​യാ​​കു​​ന്നു

പി.​​പി.​ ജോ​​സ് റോ​​ഡി​​ന്‍റെ ക​​വാ​​ട​​ത്തി​​ലെ അ​​ന​​ധി​​കൃ​​ത പാ​​ർ​​ക്കിം​​ഗ് യാ​​ത്ര​​ക്കാ​​ർ​​ക്ക് വി​​ന​​യാ​​കു​​ന്നു​​ണ്ട്.

റോ​​ഡി​​നി​​രു​​വ​​ശ​​ങ്ങ​​ളി​​ലും വാ​​ഹ​​ന​​ങ്ങ​​ൾ പാ​​ർ​​ക്കു ചെ​​യ്യു​​ന്ന​​തു​​മൂ​​ലം മ​​റ്റു​ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കു സു​​ഗ​​മ​​മാ​​യി സ​​ഞ്ച​​രി​​ക്കാ​​ൻ പ​​റ്റാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​ണു​​ള്ള​​ത്. വാ​​ഹ​​ന പാ​​ർ​​ക്കിം​​ഗ് ചി​​ല വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും ബു​​ദ്ധി​​മു​​ട്ട് സൃ​​ഷ്ടി​​ക്കു​​ന്നു​​ണ്ട്.

റോ​​ഡ​​രു​​കി​​ൽ സ്ഥി​​തി ചെ​​യ്യു​​ന്ന ര​​ണ്ട് ട്രാ​​ൻ​​സ് ഫോ​​ർ​​മ​​റു​​ക​​ളും റോ​​ഡി​​ലേ​​ക്ക് ഇ​​റ​​ങ്ങി നി​​ൽ​​ക്കു​​ന്ന വൈ​​ദ്യു​​തി പോ​​സ്റ്റു​​ക​​ളും ഗ​​താ​​ഗ​​ത ത​​ട​​സ​​ത്തി​​നി​​ട​​യാ​​ക്കു​​ന്ന​​താ​​യും പ​​രാ​​തി​​യു​​ണ്ട്.

റോ​​ഡ് സം​​ര​​ക്ഷ​​ണ​​ത്തി​​നു
ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും

ടൈ​​ലു​​ക​​ൾ പാ​​കി വൃ​​ത്തി​​യാ​​ക്കി​​യ ന​​ഗ​​ര​​ത്തി​​ലെ പി.​​പി.​ ജോ​​സ് റോ​​ഡ് വൃ​​ത്തി​​യാ​​യും മ​​നോ​​ഹ​​ര​​മാ​​യും സൂ​​ക്ഷി​​ക്കാ​​ൻ വി​​വി​​ധ ക​​ലാ​​ല​​യ​​ങ്ങ​​ൾ, സ്ഥാ​​പ​​ന​​ങ്ങ​​ൾ, റ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​നു​​ക​​ൾ എ​​ന്നി​​വ​​രു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ സ​​ന്ധ്യാ മ​​നോ​​ജ്, ആ​​രോ​​ഗ്യ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ എ​​ൽ​​സ​​മ്മ ജോ​​ബ്, വാ​​ർ​​ഡ് കൗ​​ണ്‍​സി​​ല​​ർ ബീ​​നാ ജി​​ജ​​ൻ എ​​ന്നി​​വ​​ർ പ​​റ​​ഞ്ഞു.

ഈ ​​റോ​​ഡി​​ൽ മാ​​ലി​​ന്യം നി​​ക്ഷേ​​പി​​ക്കു​​ന്ന​​തു ത​​ട​​യാ​​ൻ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​മെ​​ന്നും ഇ​​വ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടി.

ഓ​​ട​​യി​​ലെ ഒ​​ഴു​​ക്ക് ത​​ട​​സം പ്ര​​തി​​സ​​ന്ധി

ച​​തു​​പ്പ് നി​​ക​​ത്തി​​യാ​​ണ് ഈ ​​റോ​ഡി​​ന്‍റെ ഭൂ​​രി​​ഭാ​​ഗ​​വും നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പി.​​പി.​ ജോ​​സ് റോ​​ഡി​​ന്‍റെ ഓ​​ട​​യി​​ൽ മ​​ലി​​ന​​ജ​​ലം കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​ത് പ്ര​​തി​​സ​​ന്ധി​​യാ​​യി തു​​ട​​രു​​ന്നു​​ണ്ട്. ഓ​​ട​​യി​​ലെ മ​​ലി​​ന​​ജ​​ലം ഒ​​ഴു​​കി​​പ്പോ​​കു​​ന്ന​​തി​​നു​​ള്ള സ​​ത്വ​​ര ന​​ട​​പ​​ടി​​ക​​ൾ ന​​ഗ​​ര​​സ​​ഭ സ്വീ​​ക​​രി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. ഈ ​​റോ​​ഡി​​ലെ ക​​ലു​​ങ്കും ഓ​​ട​​യും ഒ​​രേ ലെ​​വ​​ലി​​ലാ​​ക്കി​​യാ​​ലെ ഒ​​ഴു​​ക്കു ത​​ട​​സ​​ത്തി​​നു പ​​രി​​ഹാ​​രം കാ​​ണാ​​നാ​​കു​​ക​​യു​​ള്ളു​​വെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്നു.

അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് ജം​​ഗ്ഷ​​നി​​ൽ​നി​​ന്നും ബൈ​​പാ​​സി​​ൽ മോ​​ർ​​ക്കു​​ള​​ങ്ങ​​ര ഭാ​​ഗ​​ത്തെ​​ത്തു​​ന്ന റോ​​ഡി​​ന്‍റെ പ​​ല​​ഭാ​​ഗ​​ങ്ങ​​ളും ത​​ക​​ർ​​ന്ന് വെ​​ള്ള​​ക്കെ​​ട്ട് രൂ​​പ​​പ്പെ​​ട്ട നി​​ല​​യി​​ലാ​​ണ്. ഈ ​​റോ​​ഡി​​ന്‍റെ വ​​ശ​​ങ്ങ​​ളി​​ലെ ഓ​​ട​​ക്ക് മു​​ക​​ളി​​ൽ സ്ലാ​​ബി​​ട്ട് ഫു​​ട്പാ​​ത്തു​​ക​​ൾ ക്ര​​മീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന അ​​ഭി​​പ്രാ​​യ​​വും ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.

വി​​വി​​ധ ക​​ലാ​​ല​​യ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള ഏ​​റെ തി​​ര​​ക്കു​​ള്ള റോ​​ഡ്

അ​​സം​​പ്ഷ​​ൻ, എ​​സ്ബി കോ​​ള​​ജു​​ക​​ൾ, വി​​വി​​ധ ഹോ​​സ്റ്റ​​ലു​​ക​​ൾ, കോ​​ണ്‍​വെ​​ന്‍റു​​ക​​ൾ, ചാ​​സ് ഹെ​​ഡ് ഓ​​ഫീ​​സ്, മോ​​ർ​​ക്കു​​ള​​ങ്ങ​​ര എ.​​കെ.​​എം സ്കൂ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ​​ത്തു​​ന്ന​​തി​​നു​​ള്ള പ്ര​​ധാ​​ന റോ​​ഡാ​​ണി​​ത്. വി​​ദ്യാ​​ർ​​ഥി​​ക​​ള​​ട​​ക്കം നൂ​​റു​​ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ സ​​ഞ്ച​​രി​​ക്കു​​ന്ന റോ​​ഡാ​​ണി​​ത്.

കൂ​​ടാ​​തെ ച​​ങ്ങ​​നാ​​ശേ​​രി സെ​​ൻ​​ട്ര​​ൽ ജം​​ഗ്ഷ​​നി​​ൽ നി​​ന്നു ച​​ങ്ങ​​നാ​​ശേ​​രി ബൈ​​പാ​​സി​​ലെ മോ​​ർ​​ക്കു​​ള​​ങ്ങ​​ര, സെ​​ന്‍റ് ആ​​ൻ​​സ് സ്കൂ​​ൾ ജം​​ഗ്ഷ​​ൻ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള റോ​​ഡു​​മാ​​ണി​​ത്.