അ​ഗ​തി​മ​ന്ദി​ര​ങ്ങ​ൾ​ക്ക് കി​റ്റ് വൈ​കു​ന്നു
Tuesday, July 6, 2021 12:01 AM IST
കോ​​ട്ട​​യം: അ​​ഗ​​തി​​മ​​ന്ദി​​ര​​ങ്ങ​​ൾ​​ക്കും അ​​നാ​​ഥാ​​ല​​യ​​ങ്ങ​​ൾ​​ക്കും ജൂ​​ണി​​ൽ അ​​നു​​വ​​ദി​​ച്ച സൗ​​ജ​​ന്യ ഭ​​ക്ഷ്യ​​ക്കി​​റ്റ് വി​​ത​​ര​​ണം വൈ​​കു​​ന്നു. അ​​ഗ​​തി​​മ​​ന്ദി​​ര​​ങ്ങ​​ളി​​ലെ നാ​​ലു പേ​​ർ​​ക്ക് ഒ​​രു കി​​റ്റ് എ​​ന്ന ക്ര​​മ​​ത്തി​​ൽ വി​​ത​​ര​​ണം ചെ​​യ്യു​​മെ​​ന്നാ​​യി​​രു​​ന്നു പ്ര​​ഖ്യാ​​പ​​നം. സ​​പ്ലൈ​​കോ മു​​ഖേ​​ന അ​​ടി​​യ​​ന്ത​​ര​​മാ​​യി വി​​ത​​ര​​ണം ചെ​​യ്യാ​​ൻ ജൂ​​ണി​​ൽ ഭ​​ക്ഷ്യ​​വ​​കു​​പ്പ് കി​​റ്റു​​ക​​ൾ ന​​ൽ​​കി​​യി​​രു​​ന്നു.

മഴക്കാല ടാപ്പിംഗ്:
കോൾ സെന്‍ററുമായി ബന്ധപ്പെടാം

കോ​​ട്ട​​യം: റ​​ബ​​ർ മ​​ര​​ങ്ങ​​ൾ മ​​ഴ​​ക്കാ​​ല​​ത്ത് ടാ​​പ്പു​​ചെ​​യ്യു​​ന്പോ​​ൾ ശ്ര​​ദ്ധി​​ക്കേ​​ണ്ട കാ​​ര്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച​​റി​​യാ​​നും സം​​ശ​​യ​​ങ്ങ​​ൾ ദൂ​​രീ​​ക​​രി​​ക്കാ​​നും റ​​ബ​​ർ​​ബോ​​ർ​​ഡ് കോ​​ൾ​​സെ​​ന്‍റ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാം.
ഇ​​തു​​സം​​ബ​​ന്ധ​​മാ​​യ ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു നാ​​ളെ രാ​​വി​​ലെ 10 മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ഒ​​ന്നു വ​​രെ ഇ​​ന്ത്യ​​ൻ റ​​ബ​​ർ​ ഗ​​വേ​​ഷ​​ണ​​കേ​​ന്ദ്ര​​ത്തി​​ലെ ശാ​​സ്ത്ര​​ജ​​ഞ​​ൻ ഡോ. ​​ആ​​ർ. രാ​​ജ​​ഗോ​​പാ​​ൽ ഫോ​​ണി​​ലൂ​​ടെ മ​​റു​​പ​​ടി ന​​ൽ​​കും. കോ​​ൾ സെ​​ന്‍റ​​ർ ന​​ന്പ​​ർ 0481 -257662.