രാ​​ത്രി വൈ​​കി​​യും ക​രു​ക്ക​ൾ​ നീ​ക്കി ബി​ജെ​പി
Friday, September 24, 2021 11:16 PM IST
കോ​​ട്ട​​യം: ബി​​ജെ​​പി​​യു​​ടെ ക​​രു​​ക്ക​​ൾ രാ​​ത്രി വൈ​​കി​​യും. അ​​വി​​ശ്വാ​​സ​​ത്തെ പി​​ന്തു​​ണ​​യ്ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ചു വ്യ​​ക്ത​​ത ഇ​​ന്ന​​ലെ രാ​​വി​​ലെ മാ​​ത്ര​​മാ​​ണ് വ​​ന്ന​​ത്.
ര​​ണ്ടു ദി​​വ​​സം മു​​ന്പ് ബി​​ജെ​​പി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് നോ​​ബി​​ൾ മാ​​ത്യു​​വും മ​​ധ്യ​​കേ​​ര​​ള സെ​​ക്ര​​ട്ട​​റി ടി.​​എ​​ൻ. ഹ​​രി​​കു​​മാ​​റും ന​​ഗ​​ര​​സ​​ഭ​​യി​​ലെ എ​​ട്ട് കൗ​​ണ്‍​സി​​ല​​ർ​​മാ​​രെ​​യും വി​​ളി​​ച്ചു​​വ​​രു​​ത്തി സം​​ഘ​​ട​​നാ കാ​​ര്യ​​ങ്ങ​​ൾ ച​​ർ​​ച്ച ചെ​​യ്തു.
എ​​ട്ട് അം​​ഗ​​ങ്ങ​​ളും ബി​​ൻ​​സി സെ​​ബാ​​സ്റ്റ്യ​​നെ​​തി​​രേ​​യാ​​ണ് വി​​ഷ​​യ​​ങ്ങ​​ൾ ധ​​രി​​പ്പി​​ച്ച​​ത്. ഇ​​തോ​​ടെ ഇ​​വ​​ർ​​ക്കെ​​തി​​രേ​​യു​​ള്ള അ​​വി​​ശ്വാ​​സ​​ത്തെ പി​​ന്തു​​ണ​​യ്ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു. തു​​ട​​ർ​​ന്നു ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് നോ​​ബി​​ൾ മാ​​ത്യു സം​​സ്ഥാ​​ന​​പ്ര​​സി​​ഡ​​ന്‍റ് കെ. ​​സു​​രേ​​ന്ദ്ര​​നെ വി​​ഷ​​യം ധ​​രി​​പ്പി​​ച്ചു പി​​ന്തു​​ണ​​തേ​​ടി. വ്യാ​​ഴാ​​ഴ്ച രാ​​ത്രി വൈ​​കി സം​​സ്ഥാ​​ന​​നേ​​തൃ​​ത്വ​​ത്തി​​ന്‍റെ അ​​നു​​മ​​തി ല​​ഭി​​ച്ച​​തോ​​ടെ​​യാ​​ണ് അ​​വി​​ശ്വാ​​സ​​ത്തെ പി​​ന്തു​​ണ​​യ്ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്.

ഒ​​രു മാ​​സ​​ത്തി​​നു​​ള്ളി​​ൽ വീ​​ണ്ടും
തെ​​ര​​ഞ്ഞെ​​ടു​​പ്പ്

കോ​​ട്ട​​യം: ഒ​​രു മാ​​സ​​ത്തി​​നു​​ള്ളി​​ൽ വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലേ​​ക്ക്. ബി​​ൻ​​സി സെ​​ബാ​​സ്റ്റ്യ​​ന് ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ സ്ഥാ​​നം ന​​ഷ്ട​​പ്പെ​​ട്ടെ​​ങ്കി​​ലും ത​​ദ്ദേ​​ശ​​സ്വ​​യം ഭ​​ര​​ണ​​വ​​കു​​പ്പി​​ന്‍റെ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ല​​ഭി​​ക്കു​​ന്ന മു​​റ​​യ്ക്ക് ഒ​​രു​​മാ​​സ​​ത്തി​​നു​​ള്ളി​​ൽ വീ​​ണ്ടും ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കും. യു​​ഡി​​എ​​ഫി​​ൽ​​നി​​ന്ന് ബി​​ൻ​​സി സെ​​ബാ​​സ്റ്റ്യ​​നു ത​​ന്നെ​​യാ​​ണ് പ്ര​​ഥ​​മ പ​​രി​​ഗ​​ണ​​ന.
ഇ​​വ​​ർ പി​​ൻ​​വാ​​ങ്ങി​​യാ​​ൽ മു​​ൻ​​ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ബി​​ന്ദു സ​​ന്തോ​​ഷ് കു​​മാ​​ർ, ജാ​​ൻ​​സി ജേ​​ക്ക​​ബ്, ഷൈ​​നി ഫി​​ലി​​പ്പ് എ​​ന്നി​​വ​​രി​​ൽ ഒ​​രാ​​ളെ​​യും പ​​രി​​ഗ​​ണി​​ച്ചേ​​ക്കും. എ​​ൽ​​ഡി​​എ​​ഫി​​ൽ ഷീ​​ജാ അ​​നി​​ൽ ത​​ന്നെ​​യാ​​കും വീ​​ണ്ടും സ്ഥാ​​നാ​​ർ​​ഥി.
ബി​​ജെ​​പി മ​​ത്സ​​രി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ൽ മു​​ൻ​​ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ റീ​​ബാ വ​​ർ​​ക്കി രം​​ഗ​​ത്തു​​ണ്ടാ​​കും. ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​റ്റു​​പാ​​ർ​​ട്ടി​​ക്കാ​​രെ പി​​ന്തു​​ണ​​യ്ക്കി​​ല്ലെ​​ന്നു ബി​​ജെ​​പി നേ​​തൃ​​ത്വം പ​​റ​​ഞ്ഞു.