എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കും: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Sunday, September 26, 2021 8:35 PM IST
ഉ​ഴ​വൂ​ർ: സം​സ്ഥാ​ന​ത്തെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​ഞ്ചു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ കു​ടി​വെ​ള്ളം എ​ത്തി​ക്കു​മെ​ന്നു മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍. ഉ​ഴ​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
സം​സ്ഥാ​ന​ത്തെ ഭൂ​ഗ​ര്‍​ഭ ജ​ല നി​ര​പ്പ് താ​ഴ്ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഭാ​വി​യി​ല്‍ ജ​ല​ക്ഷാ​മം ഉ​ണ്ടാ​യേ​ക്കാം. മി​ക​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളാ​ണ് സം​സ്ഥാ​ന​ത്തി​നാ​വ​ശ്യം. കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച​യ്ക്കാ​യി സു​ഗ​മ​മാ​യ ജ​ല​സേ​ച​നം സാ​ധ്യ​മാ​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണു ജ​ല​വി​ഭ​വ വ​കു​പ്പ് ന​ട​പ്പാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​നാ​യി ആ​വി​ഷ്‌​ക​രി​ക്കു​ന്ന കെ.​എം. മാ​ണി ഊ​ര്‍​ജി​ത കാ​ര്‍​ഷി​ക ജ​ല​സേ​ച​ന പ​ദ്ധ​തി കേ​ര​ള​ത്തി​ല്‍ വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കും. മൈ​ക്രോ ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​യാ​ണി​ത്. കൃ​ഷി- സ​ഹ​ക​ര​ണ - വൈ​ദ്യു​ത വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി​ക​ള്‍ സാ​ധ്യ​മാ​ക്കു​ന്ന​ത്. ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി​ന്‍റെ കൈ​വ​ശ​മു​ള്ള ഭൂ​മി​യി​ല്‍ വി​പു​ല​മാ​യ കൃ​ഷി ചെ​യ്യാ​നും പ​ദ്ധ​തി​യു​ണ്ട്. കേ​ര​ള​ത്തി​ല്‍ ഒ​രു ഇ​റി​ഗേ​ഷ​ന്‍ മ്യൂ​സി​യ​മു​ണ്ടാ​കേ​ണ്ട​തും പ്രാ​ധാ​ന്യ​ത്തോ​ടെ കാ​ണ​ണം. ന​മ്മു​ടെ ന​ദി​ക​ള്‍, ഡാ​മു​ക​ള്‍, പ​ദ്ധ​തി​ക​ള്‍ ഇ​വ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ കാ​ര്യ​ങ്ങ​ള്‍ മ്യൂ​സി​യ​ത്തി​ലു​ണ്ടാ​ക​ണം. 15 ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് ലൈ​റ്റ് ആ​ന്‍​ഡ് സൗ​ണ്ട് സം​വി​ധാ​ന​ത്തോ​ടു കൂ​ടി​യ ഒ​രു മ്യൂ​സി​യ​മാ​ണ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത് മ​ന്ത്രി പ​റ​ഞ്ഞു. ഉ​ഴ​വൂ​രി​ല്‍ 8.55 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്കാ​ണ് ഭ​ര​ണാ​നു​മ​തി​യാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. എ​ല്ലാ വീ​ടു​ക​ളി​ലും ശു​ദ്ധ​ജ​ല​മെ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ 850 വീ​ടു​ക​ളെ​യാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. മൂ​വാ​റ്റു​പു​ഴ​യാ​റി​ലെ വെ​ള്ളം മേ​വെ​ള്ളൂ​രി​ലെ പ്ലാ​ന്‍റി​ല്‍ ശു​ദ്ധീ​ക​രി​ച്ചാ​ണ് പൈ​പ്പു​ക​ളി​ലൂ​ടെ വീ​ടു​ക​ളി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​ത്.
ഉ​ഴ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി, ജ​ല അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ജി. ​ശ്രീ​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍​മ​ല ജി​മ്മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബൈ​ജു ജോ​ണ്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജേ​ണി​സ് പി. ​സ്റ്റീ​ഫ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സിന്ധു​മോ​ള്‍ ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.