ക​​ർ​​ഷ​​ക​​ർക്കായി പ്ര​​ത്യേ​​ക പാ​​ക്കേ​​ജ് പ്ര​​ഖ്യാ​​പിക്കണമെന്ന്
Tuesday, November 30, 2021 1:34 AM IST
കോ​​ട്ട​​യം: പ​​ടി​​ഞ്ഞാ​​റ​​ൻ​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ഏ​​ക്ക​​റി​​ലെ നെ​​ല്ല് മ​​ഴ കാ​​ര​​ണം കൊ​​യ്തെ​​ടു​​ക്കാ​​ൻ ക​​ഴി​​യാ​​തെ ബു​​ദ്ധി​​മു​​ട്ടു​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ക​​ർ​​ഷ​​ക​​രെ സ​​ഹാ​​യി​​ക്കാ​​ൻ പ്ര​​ത്യേ​​ക സം​​ര​​ക്ഷ​​ണ പാ​​ക്കേ​​ജ് പ്ര​​ഖ്യാ​​പി​​ക്കാ​​ൻ കൃ​​ഷി വ​​കു​​പ്പ് ത​​യാ​​റാ​​ക​​ണ​​മെ​​ന്നു അ​​പ്പ​​ർ കു​​ട്ട​​നാ​​ട് വി​​ക​​സ​​ന സ​​മി​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് അ​​ട​​ക്ക​​മു​​ള്ള അ​​നൂകു​​ല്യ​​ങ്ങ​​ൾ നെ​​ൽ​​കൃ​​ഷി​​ക്കാ​​ർ​​ക്കു പ​​ല​​പ്പോ​​ഴും ല​​ഭ്യ​​മാ​​കു​​ന്നി​​ല്ല. നെ​​ൽ​​ക​​ർ​​ഷ​​ക​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​യി ഉ​​ട​​ൻ​ത​​ന്നെ ജി​​ല്ല​​യി​​ലെ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ യോ​​ഗം വി​​ളി​​ക്ക​​ണ​​മെ​​ന്നും യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​ജി കെ. ​ജോ​​സി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ കൂ​​ടി​​യ യോ​​ഗ​​ത്തി​​ൽ കു​​ഞ്ഞ് ക​​ള​​പ്പു​​ര, ലീ​​ബി​​ൻ ജോ​​സ​​ഫ് ക​​ണാ​​ശേ​​രി​​യി​​ൽ, ആ​​ർ​​പ്പൂക്ക​​ര ത​​ങ്ക​​ച്ച​​ൻ, സാ​​ൽ​​വി​​ൻ കൊ​​ടി​​യ​​ന്ത​​റ, വി​​നോ​​ദ് ചാ​​മ​​ക്കാ​​ല എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.