മു​നി​സി​പ്പ​ൽ ന​ന്പ​റി​ല്ലാ​ത്ത ഓ​ട്ടോ​ക​ൾ ന​ഗ​ര​ത്തി​ൽ സു​ല​ഭം
Tuesday, January 25, 2022 12:08 AM IST
ച​ങ്ങ​നാ​ശേ​രി: മു​നി​സി​പ്പ​ൽ ന​ന്പ​റി​ല്ലാ​ത്ത ഓ​ട്ടോ​ക​ൾ ച​ങ്ങ​നാ​ശേ​രി ന​ഗ​ര​ത്തി​ൽ സു​ല​ഭം. ന​ഗ​ര​ത്തി​ലെ ഓ​ട്ടോ ബാ​ഹു​ല്യം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്താ​ണ് പാ​ർ​ക്കിം​ഗ് ഏ​രി​യ നി​ശ്ച​യി​ച്ച് പാ​ർ​ക്കിം​ഗ് ഏ​രി​യ​യ്ക്കും ഓ​ട്ടോ​ക​ൾ​ക്കും ന​ന്പ​ർ ന​ൽ​കി​യ​ത്. എ​ന്നാ​ൽ, പ​ല പാ​ർ​ക്കിം​ഗ് ഏ​രി​യ​ക​ളി​ലും മു​നി​സി​പ്പ​ൽ ന​ന്പ​റി​ല്ലാ​ത്ത ഓ​ട്ടോ​ക​ൾ പാ​ർ​ക്കു ചെ​യ്ത് ഓ​ടു​ന്ന​താ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

അ​ന്ന​ത്തെ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു മ​ണ​മേ​ൽ വി​വി​ധ യൂ​ണി​യ​നു​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി അ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഓ​ട്ടോ​ക​ൾ​ക്കു ന​ന്പ​ർ ന​ൽ​കി​യ​ത്. ന​ഗ​ര​ത്തി​ലെ ഓ​ട്ടോ ബാ​ഹു​ല്യം നി​യ​ന്ത്രി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്ക് ഓ​ട്ടം ല​ഭി​ക്കു​ന്ന​തി​നും അ​മി​ത ചാ​ർ​ജ് ഒ​ഴി​വാ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്.

ഓ​ട്ടോ​ക​ൾ​ക്ക് ന​ന്പ​ർ ന​ൽ​കി പാ​ർ​ക്കിം​ഗ് ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി​യെ ന​ഗ​ര​വാ​സി​ക​ളും യാ​ത്ര​ക്കാ​രും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും സ്വാ​ഗ​തം ചെ​യ്തി​രു​ന്നു.

മു​നി​സി​പ്പ​ൽ ന​ന്പ​റി​ല്ലാ​ത്ത ഓ​ട്ടോ​ക​ൾ ന​ഗ​ര​ത്തി​ൽ പാ​ർ​ക്ക് ചെ​യ്തു സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ടോ എ​ന്ന കാ​ര്യം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.