ആരോഗ്യവകുപ്പിന്‍റെ മി​ന്ന​ൽപ​രി​ശോ​ധ​ന; നിരവധി കടകളിൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി
Thursday, May 5, 2022 11:26 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ക​ട​ക​ളി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. ഇന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ​യാ​ണു പേ​ട്ട​ക്ക​വ​ല​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഷ​വ​ർ​മ ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ത​ട്ടു​ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ, കോ​ഴി​ക്ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​ര​വ​ധി ക​ട​ക​ളി​ൽ ലൈ​സ​ൻ​സും ഹെ​ൽ​ത്ത് കാ​ർ​ഡും പു​തു​ക്കാ​ത്ത​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഇ​വ​രോ​ട് രേ​ഖ​ക​ൾ എ​ത്ര​യും വേ​ഗം പു​തു​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ക​ട അ​ട​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽകി. ചി​ല ക​ട​ക​ളി​ൽ പ​ഴ​കി​യ എണ്ണ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി. ഇ​വ​ർ​ക്കും ക​ർ​ശ​ന താ​ക്കീ​ത് ന​ൽ​കി.മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും വൃ​ത്തി​ഹീ​ന​വു​മാ​യ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പേ​ട്ട​ക്ക​വ​ല​യി​ലെ ഗ്രാ​ൻ​ഡ് ഹ​ലാ​ൽ ചി​ക്ക​ൻ സെ​ന്‍റ​ർ പൂ​ട്ടി​ച്ചു.

ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഒ​ന്പ​ത് അ​റേ​ബ്യ​ൻ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു ഷ​വ​ർ​മ ക​ട​യ്ക്ക് പി​ഴ​ശി​ക്ഷ ന​ൽ​കി. ലൈ​സ​ൻ​സ് കാ​ണി​ക്കാ​ത്ത​തി​നും മ​യോ​ണൈ​സ് ത​യാ​റാ​ക്കി​യ​പ്പോ​ഴു​ണ്ടാ​യ ഊ​ഷ്മാ​വി​ലെ വ്യ​ത്യാ​സ​വും ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച ഒ​രു ക​ട​യ്ക്ക് നേ​ാട്ടീ​സ് ന​ൽ​കി. നാ​ല് ക​ട​ക​ൾ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും നോ​ട്ടീ​സ് ന​ൽ​കി.

വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. രാ​ജേ​ഷ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​നീ​ഷ് കെ. ​സ​മ​ദ്, പി.​പി. സു​മേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യത്.