ലൂ​​സി​​യാ​​ന ടെ​​ക് യൂ​ണി​വേ​ഴ്സി​റ്റി സു​​സ്ഥി​​ര പ്ര​​തി​​വി​​ധി​​ക​​ൾ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​ച്ച് സെ​​ന്‍റ് ഗി​​റ്റ്സ്
Friday, May 6, 2022 1:28 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യം സെ​​ന്‍റ് ഗി​​റ്റ്സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​മേ​​രി​​ക്ക​​ൻ സൊ​​സൈ​​റ്റി ഓ​​ഫ് സി​​വി​​ൽ എ​​ൻ​​ജി​​നി​​യേ​​ഴ്സ് (എ​​എ​​സ്‌​​സി​​ഇ) സു​​സ്ഥി​​ര പ്ര​​തി​​വി​​ധി​​ക​​ൾ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ യു​​എ​​സി​​ലെ ലൂ​​സി​​യാ​​ന ടെ​​ക് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കും.

എ​​എ​​സ്‌​​സി​​ഇ ഇ​​ന്ത്യ, പ​​ഞ്ചാ​​ബി​​ൽ ന​​ട​​ത്തി​​യ മ​​ത്സ​​ര​​ത്തി​​ൽ വി​​ജ​​യി​​ച്ചാ​​ണു വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​മേ​​രി​​ക്ക​​യി​​ൽ ന​​ട​​ക്കു​​ന്ന അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടി​​യ​​ത്. സു​​സ്ഥി​​ര​​മാ​​യ കാ​​ഴ്ച​​പ്പാ​​ടി​​ൽ പ്ര​​കൃ​​തി​​ക്ക് ഇ​​ണ​​ങ്ങു​​ന്ന 10 ചെ​​റു​​വീ​​ടു​​ക​​ൾ പ്ര​​ത്യേ​​ക സോ​​ഫ്റ്റ് വേ​​ർ ഉ​​പ​​യോ​​ഗി​​ച്ച് നി​​ർ​​മി​​ക്കു​​ക എ​​ന്ന​​താ​​യി​​രു​​ന്നു മ​​ത്സ​​രം.

സെ​​ന്‍റ് ഗി​​റ്റ്സ് കോ​​ള​​ജ് സി​​വി​​ൽ എ​​ൻ​​ജി​നി​​യ​​റിം​​ഗ് വ​​കു​​പ്പ് മേ​​ധാ​​വി ഡോ. ​​റീ​​ബു സ​​ക്ക​​റി​​യ കോ​​ശി, അ​​ധ്യാ​​പ​​ക​​രാ​​യ സി.​​കെ. ചെ​​റി​​യാ​​ൻ, ജി​​തി​​ൻ കു​​ര്യ​​ൻ ആ​​ൻ​​ഡ്രൂ​​സ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഷെ​​ർ​​വി​​ൻ കെ. ​​സ​​ക്ക​​റി​​യ, ദേ​​വേ​​ഷ് കെ. ​​ന​​ന്പൂ​​തി​​രി, അ​​ശ്വി​​ൻ ജോ​​സ​​ഫ്, മ​​രി​​യ ജോ​​സ​​ഫ്, രേ​​ഷ്മ വ​​ർ​​ഗീ​​സ് എ​ന്നീ വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​ട​​ങ്ങു​​ന്ന സം​​ഘം ജൂ​​ണി​​ൽ അ​​മേ​​രി​​ക്ക​​യി​​ൽ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും.