യുഡിഎഫ് വി​നാ​ശ വി​ക​സ​ന​ത്തിന്‍റെ വാ​ർ​ഷി​ക​മാ​യി ആചരിക്കും
Thursday, May 19, 2022 11:31 PM IST
കോ​​ട്ട​​യം: പി​​ണ​​റാ​​യി സ​​ർ​​ക്കാ​​രി​​ന്‍റെ ഒ​​ന്നാം വാ​​ർ​​ഷി​​ക ദി​​ന​​മാ​​യ ഇന്ന് യു​​ഡി​​എ​​ഫ് സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യു​​ടെ ആ​​ഹ്വാ​​ന​​പ്ര​​കാ​​രം വി​​നാ​​ശ വി​​ക​​സ​​ന​​ത്തി​​ന്‍റെ ഒ​​ന്നാം വാ​​ർ​​ഷി​​ക​​മാ​​യി ആ​​ച​​രി​​ക്കും. ജി​​ല്ല​​യി​​ലെ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ യു​​ഡി​​എ​​ഫി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ വൈ​​കു​​ന്നേ​​രം നാ​​ലു മു​​ത​​ൽ ആ​​റു വ​​രെ സാ​​യാ​​ഹ്ന​​ധ​​ർ​​ണ ന​​ട​​ക്കും.
ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം രാ​​വി​​ലെ 11നു ​​കോ​​ട്ട​​യം തി​​രു​​ന​​ക്ക​​ര ഗാ​​ന്ധി​സ്ക്വ​​യ​​റി​​നു മു​​ന്നി​​ൽ ന​​ട​​ക്കും.
കെ​​പി​​സി​​സി അ​​ച്ച​​ട​​ക്ക സ​​മി​​തി ചെ​​യ​​ർ​​മാ​​ൻ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.