യു​ഡി​എ​ഫ് യോ​ഗം ഇ​ന്ന്
Thursday, June 23, 2022 11:57 PM IST
കോ​​ട്ട​​യം: മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നെ​​തി​​രേ സ്വ​​ർ​​ണ​​ക്ക​​ട​​ത്തു​​കേ​​സി​​ലെ പ്ര​​തി സ്വ​​പ്ന സു​​രേ​​ഷ് കോ​​ട​​തി​​യു​​ടെ മു​​ന്നി​​ൽ ര​​ഹ​​സ്യ​​മൊ​​ഴി ന​​ൽ​​കി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഹൈ​​ക്കോ​​ട​​തി ജ​​ഡ്ജി​​യു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ കേ​​ന്ദ്ര ഏ​​ജ​​ൻ​​സി​​ക​​ൾ അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് യു​​ഡി​​എ​​ഫ് കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ജൂ​​ലൈ ര​​ണ്ടി​​നു ന​​ട​​ക്കു​​ന്ന ക​​ള​​ക്ട​​റേ​​റ്റ് മാ​​ർ​​ച്ചി​​നെ​​ക്കു​​റി​​ച്ച് ആ​​ലോ​​ചി​​ക്കു​​ന്ന​​തി​​നാ​​യി ഇ​​ന്നു 12നു ​​ഡി​​സി​​സി ഓ​​ഫീ​​സി​​ൽ യോ​​ഗം ചേ​​രും. യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും. തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.