തെ​​രു​​വു നാ​​യ്ക്ക​​ളു​​ടെ ആ​​ക്ര​​മ​​ണം: മെ​​ഡി. കോ​​ള​​ജി​​ൽ ആ​​റു മാ​​സ​​ത്തി​​നു​​ള്ളി​​ൽ ചി​​കി​​ത്സ തേ​​ടി​​യ​​ത് 8202 പേ​​ർ
Sunday, July 3, 2022 10:22 PM IST
ഗാ​​ന്ധി​​ന​​ഗ​​ർ: തെ​​രു​​വു നാ​​യ്ക്ക​​ളു​​ടെ ക​​ടി​​യേ​​റ്റ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ തേ​​ടി​​യ​​വ​​രു​​ടെ എ​​ണ്ണം അ​​ന്പ​​ര​​പ്പി​​ക്കു​​ന്നു. 2022 ജ​​നു​​വ​​രി മു​​ത​​ൽ ജൂ​​ണ്‍ 30 വ​​രെ​​യു​​ള്ള ആ​​റു മാ​​സ​​ത്തി​​നു​​ള്ളി​​ൽ 8202 പേ​​രാ​​ണ് നാ​​യ​​യു​​ടെ ക​​ടി​​യേ​​റ്റ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ തേ​​ടി​​യ​​ത്. ജ​​നു​​വ​​രി- 1298, ഫ്രെ​​ബ്രു​​വ​​രി -1094, മാ​​ർ​​ച്ച് -1404, ഏ​​പ്രി​​ൽ -1395 , മേ​​യ് -1498, ജൂ​​ണ്‍ -1513 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ക​​ണ​​ക്ക്. ഇ​​തി​​ൽ 30 ശ​​ത​​മാ​​നം പേ​​ർ 14 വ​​യ​​സി​​നു താ​​ഴെ​​യു​​ള്ള കു​​ട്ടി​​ക​​ളാ​​ണ്.
കോ​​വി​​ഡ് രൂ​​ക്ഷ​​മാ​​യി​​രു​​ന്ന ഏ​​പ്രി​​ൽ, മേ​​യ് മാ​​സ​​ങ്ങ​​ളി​​ൽ വീ​​ടു​​ക​​ളി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന കു​​ട്ടി​​ക​​ൾ​​ക്കും നാ​​യ​​യു​​ടെ ക​​ടി​​യേ​​റ്റി​​ട്ടു​​ണ്ട്. അ​​തി​​നാ​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പ്ര​​തി​​രോ​​ധ കു​​ത്തി​​വ​​യ്പ് മ​​രു​​ന്നു വേ​​ണ്ടി​​വ​​ന്ന​​തും ഈ ​​മാ​​സ​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു. ഓ​​രോ മാ​​സ​​വും തെ​​രു​​വു നാ​​യ്ക്ക​​ളു​​ടെ ക​​ടി​​യേ​​റ്റ് ചി​​കി​​ത്സ തേ​​ടി​​യെ​​ത്തി​​യ​​വ​​രു​​ടെ എ​​ണ്ണം ഉ​​യ​​രു​​ക​​യാ​​യി​​രു​​ന്നു. പ്ര​​തി​​രോ​​ധ മ​​രു​​ന്നി​​നും ക്ഷാ​​മം നേ​​രി​​ട്ടി​​രു​​ന്നു. പി​​ന്നീ​​ട് കെ​​എം​​എ​​സ്‌​​സി​​എ​​ൽ വ​​ഴി ആ​​വ​​ശ്യ​​ത്തി​​ന് മ​​രു​​ന്ന് എ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​പ്പോ​​ൾ മ​​രു​​ന്നി​​ന് ക്ഷാ​​മ​​മി​​ല്ല എ​​ന്ന് അ​​ധ​​കൃ​​ത​​ർ പ​​റ​​യു​​ന്നു.
തെ​​രു​​വു നാ​​യ്ക്ക​​ളെ നി​​യ​​ന്ത്രി​​ച്ച് സം​​ര​​ക്ഷി​​ക്കേ​​ണ്ട​​തും വ​​ന്ധ്യം​​ക​​ര​​ണം ന​​ട​​ത്തി പ്ര​​ത്യു​​ത്പാ​​ദ​​നം ത​​ട​​യേ​​ണ്ട​​തും ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളാ​​ണ്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ പ​​ഞ്ചാ​​യ​​ത്തു​​ക​​ളോ ന​​ഗ​​ര​​സ​​ഭ​​ക​​ളോ ഒ​​രു ന​​ട​​പ​​ടി​​യും സ്വീ​​ക​​രി​​ക്കു​​ന്നി​​ല്ല.
തെ​​രു​​വു നാ​​യ്ക്ക​​ളു​​ടെ ശ​​ല്യം വ​​ർ​​ധി​​ക്കു​​ന്ന സം​​ഭ​​വ​​ങ്ങ​​ൾ ദി​​ന​​പ്ര​​തി കൂ​​ടു​​ക​​യാ​​ണ്. കൊ​​ച്ചു കു​​ട്ടി​​ക​​ൾ​​വ​​രെ തെ​​രു​​വു​​നാ​​യ്ക്ക​​ളു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ന് ഇ​​ര​​ക​​ളാ​​കു​​ന്നു. ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഇ​​ട​​പെ​​ട്ട് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്.