പാ​ല​ങ്ങ​ൾ യാ​ഥാ​ർ​ഥ്യമാ​യി; നാ​ട്ടു​കാ​ർ ആ​ഹ്ലാ​ദ​ത്തി​ൽ
Friday, August 19, 2022 12:57 AM IST
രാ​മ​പു​രം: വ​ർ​ഷ​ങ്ങ​ളാ​യി കാ​ത്തി​രു​ന്ന പാ​ലം യാ​ഥാ​ർ​ഥ്യമാ​യ​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് രാ​മ​പു​രം അ​ന്പ​ലം ജം​ഗ്ഷ​നി​ലെ പ്ര​ദേ​ശ​വാ​സി​ക​ൾ.
പാ​ലം പ​ണി പൂ​ർ​ത്തി​യാ​യ​തോ​ടെ ഇ​വ​ർ​ക്ക് വീ​ട്ടി​ലേ​ക്കു​ള്ള ദൂ​ര​ത്തി​ൽ ര​ണ്ടു കി​ലോ​മീറ്റ​റോ​ളം ലാ​ഭി​ക്കാം. മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽഎ പ്ര​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 35 ല​ക്ഷ​ത്തോ​ളം രൂ​പ അ​നു​വ​ദി​ച്ചാ​ണ് കീ​ഴാ​ക്ക​ൽ ക​ട​വ് പാ​ലം, ശാ​സ്താംക​ട​വ് പാ​ലം എ​ന്നി​വ​യു​ടെ നി​ർ​മാണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഇ​തു​വ​ഴി​യു​ള്ള റോ​ഡി​ന്‍റെ കോ​ണ്‍​ക്രീ​റ്റി​ംഗും ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പാ​ല​ങ്ങ​ളു​ടെ സം​യു​ക്ത ജ​ന​കീ​യ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു കൊ​ണ്ട് മാ​ണി സി. ​കാ​പ്പ​ൻ എം ​എ​ൽ എ ​പ​റ​ഞ്ഞു.