മാ​ര്‍ പ​വ്വ​ത്തി​ലി​ന്‍റെ കൃ​ത്യ​നി​ഷ്ഠ​യും ലാ​ളി​ത്യ​വും എ​ന്നും മാ​തൃ​ക: റ​വ.​ഡോ. ജോ​ബി മൂ​ല​യി​ല്‍
Sunday, March 19, 2023 12:20 AM IST
ച​​ങ്ങ​​നാ​​ശേ​​രി: പ​​വ്വ​​ത്തി​​ല്‍ പി​​താ​​വി​​ന്‍റെ കൃ​​ത്യ​​നി​​ഷ്ഠ​​യും ലാ​​ളി​​ത്യ​​വും വൈ​​ദി​​ക​​ര്‍​ക്കും വൈ​​ദി​​ക​​വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കും എ​​ന്നും മാ​​തൃ​​ക​​യാ​​യി​​രു​​ന്നു.

തി​​ര​​ക്കു​​ക​​ള്‍​ക്കി​​ട​​യി​​ലും യാ​​മ​​പ്രാ​​ര്‍​ഥ​​ന​​ക​​ളും ജ​​പ​​മാ​​ല​​യും ചൊ​​ല്ലു​​ന്ന​​ത് ഏ​​റെ ആ​​ദ​​ര​​വോ​​ടെ​​യാ​​ണ് നോ​​ക്കി​​ക്ക​​ണ്ട​​ത്. വി​​വി​​ധ സ​​മു​​ദാ​​യ​​നേ​​താ​​ക്ക​​ളോ​​ട് അ​​ടു​​ത്ത ആ​​ത്മ​​ബ​​ന്ധം പു​​ല​​ര്‍​ത്തി​​യി​​രു​​ന്നു.

പ​​വ്വ​​ത്തി​​ല്‍ പി​​താ​​വി​​ന്‍റെ സെ​​ക്ര​​ട്ട​​റി​​യാ​​യി പ്ര​​വ​​ര്‍​ത്തി​​ക്കാ​​ന്‍ ക​​ഴി​​ഞ്ഞ​​ത് അ​​നു​​ഗ്ര​​ഹ​​മാ​​ണ്.
പു​​ല​​ര്‍​ച്ചെ 3.30ന് ​​ഉ​​ണ​​രു​​ന്ന​​ത് കൃ​​ത്യ​​നി​​ഷ്ഠ​​യാ​​യി​​രു​​ന്നു. ല​​ഭി​​ക്കു​​ന്ന ക​​ത്തു​​ക​​ള്‍​ക്ക് സ്വ​​ന്തം കൈ​​പ്പ​​ട​​യി​​ല്‍ മ​​റു​​പ​​ടി ത​​യാ​​റാ​​ക്കു​​ന്ന​​ത് ഈ ​​സ​​മ​​യ​​ത്താ​​ണ്. എ​​ല്ലാ ക​​ത്തു​​ക​​ള്‍​ക്കും മ​​റു​​പ​​ടി അ​​യ​​ച്ചി​​രു​​ന്നു. വി​​ശു​​ദ്ധ​​ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച​​ശേ​​ഷം ദീ​​പി​​ക തു​​ട​​ങ്ങി എ​​ല്ലാ ദി​​ന​​പ​​ത്ര​​ങ്ങ​​ളും വാ​​യി​​ക്കും.

വ്യ​​ക്തി​​ക​​ളെ​​യും സ​​മൂ​​ഹ​​ങ്ങ​​ളെ​​യും കൂ​​ട്ടി​​യി​​ണ​​ക്കി​​യ ക​​ണ്ണി​​യാ​​യി അ​​ദ്ദേ​​ഹം പ്ര​​വ​​ര്‍​ത്തി​​ച്ച​​തും വൈ​​ദി​​ക ജീ​​വി​​ത​​ത്തി​​ല്‍ ത​​നി​​ക്ക് പ്ര​​ചോ​​ദ​​ന​​മാ​​യ​​താ​​യി സീ​​റോ​​മ​​ല​​ബാ​​ര്‍​സ​​ഭ കു​​ടും​​ബം അ​​ല്മാ​​യ ജീ​​വ​​ന്‍ ക​​മ്മീ​​ഷ​​ന്‍റെ സെ​​ക്ര​​ട്ട​​റി​​കൂ​​ടി​​യാ​​യ ഫാ.​​ജോ​​ബി മൂ​​ല​​യി​​ല്‍ പ​​റ​​ഞ്ഞു.