കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂര അടര്‍ന്നു വീഴുന്നു
1337969
Sunday, September 24, 2023 9:48 PM IST
പാലാ: പാലാ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ യാത്രക്കാര്‍ പേടിയോടെയാണ് ബസ് കാത്തു നില്‍ക്കുന്നത്. അടര്‍ന്നു വീഴുന്ന കോണ്‍ക്രീറ്റ് മേല്‍ക്കൂരയാണ് വില്ലന്‍. സംസ്ഥാനത്ത് ഏറ്റവും അധികം വരുമാനം നേടിത്തരുന്ന ബസ് ഡിപ്പോയ്ക്കാണ് ഈ ഗതികേട്. യാത്രക്കാര്‍ ബസ് കാത്തു നില്ക്കുന്ന ഭാഗത്താണ് കോണ്‍ക്രീറ്റ് മേല്‍ക്കൂര തകരാറിലായത് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.
കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതാണ് ഇപ്പോഴത്തെ തകരാറിന് കാരണം. 12 ലക്ഷം രൂപ ഒരു ദിവസം വരുമാനത്തിനായി ലക്ഷ്യമിടുന്ന പാലാ ഡിപ്പോ ഇപ്പോള്‍ 19 ലക്ഷം രൂപ വരെ ദിവസ വരുമാനം നേടുന്നുണ്ട്. അധികൃതരുടെ അനാസ്ഥയാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് യാത്രക്കാര്‍ പറയുന്നു.