കാരുണ്യ ആരോഗ്യ പദ്ധതി പ്രതിസന്ധി പരിഹരിക്കണമെന്ന്
1337970
Sunday, September 24, 2023 10:11 PM IST
കുറവിലങ്ങാട്: സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയുടെ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് യൂത്ത് ഫ്രണ്ട് -എം കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കെ.എം. മാണി ധനകാര്യ മന്ത്രിയായിരിക്കെ വിഭാവനം ചെയ്ത കാരുണ്യ പദ്ധതിയിലൂടെ അനേകമാളുകൾക്ക് ആശ്വാസമെത്തിക്കാൻ കഴിഞ്ഞതായി യോഗം വിലയിരുത്തി. ഒക്ടോബർ ഒന്നു മുതൽ കാരുണ്യ പദ്ധതിയിൽ നിന്ന് പിൻമാറാനുള്ള സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ തീരുമാനം പിൻവലിക്കുവാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യൂത്ത് ഫ്രണ്ട് - എം നിയോജകമണ്ഡലം പ്രസിഡന്റ് ബിബിൻ വെട്ടിയാനിക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സിറിയക്ക് ചാഴികാടൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റിനും ജനറൽ സെക്രട്ടറിമാരായ ജോ ജോസഫ്, വിനു കുര്യൻ എന്നിവർക്കും യോഗത്തിൽ സ്വീകരണം നൽകി.
പാർട്ടി മണ്ഡലം പ്രസിഡന്റ് സിബി മാണി, പ്രവീൺ പോൾ, അനീഷ് വാഴപ്പള്ളി, ജോർജ് പാലായ്ക്കത്തടം, അരുൺ ഇന്തുംതോട്ടത്തിൽ, ലിജു മെക്കാട്ടേൽ, ഷിജോ ചെന്നേലി, ജോസഫ് മടുത്തുംപടിക്കൽ , ജോബിൻ ചക്കുംകുഴി, ഷിബി മാപ്പിളപറമ്പിൽ , ആൽബിൻ ജോസ് , മനു ജോർജ്, ജിനോമോൻ , ജോബിൻ സെബാസ്റ്റ്യൻ, ജീമോൻ , എഡ്വിൻ ജോസി, ജേക്കബ് കിണറ്റുങ്കൽ, ബെൻ വട്ടുകുളം, അലൻ തെങ്ങുംപള്ളി തുടങ്ങിയവർ പ്രസംഗിച്ചു.