ചിറയ്ക്കൽ കുളത്തിന്റെ ഉദ്ഘാടനം ഇന്ന്
1337972
Sunday, September 24, 2023 10:11 PM IST
കുറവിലങ്ങാട്: അമൃത് സരോവർ പദ്ധതിയിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ പഞ്ചായത്ത് രണ്ടാംവാർഡിൽ നവീകരിച്ച ചിറയ്ക്കൽ കുളത്തിന്റെ ഉദ്ഘാടനം ഇന്ന് നടത്തും. ജോസ് കെ. മാണി എംപി ഉദ്ഘാടനം നിർവഹിക്കും. തോമസ് ചാഴികാടൻ എംപി അധ്യക്ഷത വഹിക്കും. തൊഴിൽ സംരംഭക വർക്ക് ഷെഡിന്റെ നിർമാണത്തിന്റെ ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവഹിക്കും.
ഞ്ചായത്തംഗം ഡാർളി ജോജി പദ്ധതി വിശദീകരണം നടത്തും. മുതിർന്ന തൊഴിലുറപ്പ് തൊഴിലാളികളെ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി, ബെബിൻ ജോൺ വർഗീസ്, ഡോ.സിന്ധുമോൾ ജേക്കബ്, പി.സി കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിക്കും.