ബെസ്റ്റ് കളക്ടര്‍ മത്സരം
1337974
Sunday, September 24, 2023 10:11 PM IST
പാലാ: കേരളത്തിലെ ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ബെസ്റ്റ് കളക്ടര്‍ മത്സരം നടത്തി. നാല് തലങ്ങളിലായി നടന്ന മത്സരത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി നാനൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്ക് മുപ്പതിനായിരം രൂപയുടെ കാഷ് അവാര്‍ഡുകളും ട്രോഫികളും നല്കി. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ അലന് സിബി ഒന്നാം സ്ഥാനം നേടി ബെസ്റ്റ് കളക്ടറായി. പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ മനോവാ ജോര്‍ജ്, പാലാ സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ അന്ന ലൈജു കാപ്പന് എന്നിവര്‍ രണ്ടും മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ആനന്ദ് ജസ്റ്റിന് ഐഎഫ്എസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. മാനേജര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പ്രിന്‍സിപ്പല്‍ ഡോ.വി.വി. ജോര്‍ജുകുട്ടി എന്നിവര്‍ പ്രസംഗിച്ചു.