വെള്ളാവൂർ പഞ്ചായത്തിന് സ്മാർട്ടാകാന്‍ ഒന്നരക്കോടിയുടെ ഇരുനില മന്ദിരം
1337976
Sunday, September 24, 2023 10:11 PM IST
മണിമല: മഴ പെയ്താൽ തുള്ളി വെള്ളം പുറത്തു പോകാത്ത വെള്ളാവൂർ പഞ്ചായത്ത് കെട്ടിടത്തിന്റെ അവസ്ഥ വാര്‍ത്തയായതിനെ തുടര്‍ന്ന് ഒന്നരകോടി രൂപയുടെ ഇരുനില മന്ദിരത്തിന്റെ നിര്‍മാണത്തിന് ഒരുക്കങ്ങള്‍ തുടങ്ങി.
തുടര്‍ച്ചയായ മഴമൂലം ചോർച്ച കലശലായതോടെ കെട്ടിടത്തിന്റെ മേല്‍ക്കൂര പടുതയിട്ടു മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. തനത് ഫണ്ടില്ലാത്തതിനാൽ പുതിയ പഞ്ചായത്ത് മന്ദിരമെന്നത് നീണ്ടു പോകുകയായിരുന്നു. ഇപ്പോൾ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അനുവദിച്ച ഒന്നര കോടി രൂപ ചെലവഴിച്ചാണ് ഇരുനില മന്ദിരം നിർമിക്കുന്നത്.
പഴയ കെട്ടിടം പൊളിച്ചു നീക്കി, മണ്ണെടുത്ത് മാറ്റിയാണ് പുതിയ മന്ദിരം നിർമിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ മണ്ണ് നീക്കം ചെയ്യും. 4000 ചതുരശ്ര അടി വരുന്ന മന്ദിരത്തിന്റെ ഇന്റീരിയൽ ജോലികൾക്കായി 50000 രൂപ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.