മി​ക​വ് നേ​ടാ​ന്‍ പ​ത്ര​വാ​യ​ന അ​നി​വാ​ര്യം: ടി.​കെ. ജോ​സ്
Sunday, April 14, 2024 4:37 AM IST
പാ​ലാ: വി​ദ്യാ​ര്‍​ഥി​ക​ളെ മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ല്‍ മു​ന്നി​ലെ​ത്തി​ക്കു​ന്ന​ത് പ​ര​ന്ന വാ​യ​ന​യാ​ണെ​ന്ന് ഇ​ല​ക്ട്രി​സി​റ്റി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ടി. ​കെ. ജോ​സ്. എ​ട്ടു മു​ത​ല്‍ 12 വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്കാ​യി പാ​ലാ സി​വി​ല്‍ സ​ര്‍​വീ​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ന​ട​ത്തു​ന്ന ക്യാ​മ്പി​ല്‍ ക്ലാ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ല​ക്‌​ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ള്‍​ക്കു​മു​മ്പി​ല്‍ പ​ത്ര വാ​യ​ന അ​ടി​യ​റ​വ് വ​യ്ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്‍​കം ടാ​ക്‌​സ് ക​മ്മീ​ഷ​ണ​ര്‍ ജ്യോ​തി​സ് മോ​ഹ​ന്‍, ജ്യോ​തി വി​ജ​യ​കു​മാ​ര്‍, ഡോ. ​സ​ന്തോ​ഷ്‌​കു​മാ​ര്‍, സ്വാ​മി വീ​ത​സം​ഗാ​ന​ന്ദ എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാ​സു​ക​ളെ​ടു​ത്തു.