തെ​​ര​​ഞ്ഞെ​​ടു​​പ്പു​​കാ​​ല​​ത്ത് ല​​ഹ​​രി​​വ്യാ​​പ​​നം ത​​ട​​യാ​​ന്‍ ഊ​​ര്‍ജി​​തമാ​​യി എ​​ക്സൈ​​സും പോ​​ലീ​​സും
Sunday, April 14, 2024 7:03 AM IST
ച​​ങ്ങ​​നാ​​ശേ​​രി: തെ​​ര​​ഞ്ഞെ​​ടു​​പ്പു​​കാ​​ല​​ത്ത് ല​​ഹ​​രി​​വ്യാ​​പ​​നം ത​​ട​​യാ​​ന്‍ എ​​ക്സൈ​​സും പോ​​ലീ​​സും പ​​രി​​ശോ​​ധ​​ന​​ക​​ള്‍ ക​​ര്‍ശ​​ന​​മാ​​ക്കി. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍റെ നി​​ര്‍ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണ് പ​​ട്രോ​​ളിം​​ഗും പ​​രി​​ശോ​​ധ​​ന​​യും ക​​ര്‍ശ​​ന​​മാ​​ക്കി​​യ​​ത്. ട്രെ​​യി​​നു​​ക​​ള്‍, ഇ​​ന്‍റ​​ര്‍സ്റ്റേ​​റ്റ് ടൂ​​റി​​സ്റ്റ് ബ​​സു​​ക​​ള്‍, കെ​​എ​​സ്ആ​​ര്‍ടി​​സി ബ​​സു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​ണ് പ​​രി​​ശോ​​ധ​​ന ക​​ര്‍ശ​​ന​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ​​ദി​​വ​​സം എ​​ക്‌​​സൈ​​സും ആ​​ര്‍പി​​എ​​ഫും ചേ​​ര്‍ന്ന് കോ​​ട്ട​​യ​​ത്ത് ട്രെ​​യി​​നി​​ല്‍ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ ക​​ഞ്ചാ​​വു​​മാ​​യി യു​​വ​​തി​​യേ​​യും യു​​വാ​​വി​​നേ​​യും അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. എ​​ക്‌​​സൈ​​സി​​ന്‍റെ പ്ര​​ത്യേ​​ക സ്‌​​ക്വാ​​ഡാ​​ണ് പ​​രി​​ശോ​​ധ​​ന​​യ്ക്ക് നേ​​തൃ​​ത്വം ന​​ല്‍കു​​ന്ന​​ത്.

ട്രെ​​യി​​നി​​ലെ മു​​ഴു​​വ​​ന്‍ ബോ​​ഗി​​ക​​ളും പ​​രി​​ശോ​​ധി​​ക്കു​​ന്ന രീ​​തി​​യാ​​ണ് സം​​ഘം അ​​വ​​ലം​​ബി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​തി​​ര്‍ത്തി ക​​ട​​ന്നെ​​ത്തു​​ന്ന ഇ​​ന്‍റ​​ര്‍ സ്റ്റേ​​റ്റ് ടൂ​​റി​​സ്റ്റ്, കെ​​എ​​സ്ആ​​ര്‍ടി​​സി ബ​​സു​​ക​​ളി​​ലും സം​​ഘം പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്നു​​ണ്ട്.

തൊ​​ഴി​​ലാ​​ളി​​ ക്യാ​​മ്പു​​ക​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ചും പ​​രി​​ശോ​​ധ​​ന

ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ക്യാ​​മ്പു​​ക​​ള്‍ കേ​​ന്ദീ​​ക​​രി​​ച്ചും എ​​ക്സൈ​​സ്, പോ​​ലീ​​സ് സം​​ഘ​​ങ്ങ​​ളു​​ടെ കൂ​​ട്ടാ​​യ പ​​രി​​ശോ​​ധ​​ന ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം പാ​​യി​​പ്പാ​​ട് മു​​ണ്ടു​​കോ​​ട്ട കു​​രി​​ശ​​ടി ഭാ​​ഗ​​ത്തു​​നി​​ന്നും 31 ഗ്രാം ​​ബ്രൗ​​ണ്‍ഷു​​ഗ​​റു​​മാ​​യി ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി അ​​റ​​സ്റ്റി​​ലാ​​യി​​രു​​ന്നു.

എം​​ഡി​​എം​​എ, ബ്രൗ​​ണ്‍ഷു​​ഗ​​ര്‍ തു​​ട​​ങ്ങി​​യ മാ​​ര​​ക രാ​​സ​​ല​​ഹ​​രി വ​​സ്തു​​ക്ക​​ള്‍ വി​​പ​​ണ​​നം ചെ​​യ്യു​​ന്ന സം​​ഘ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​ന് സൂ​​ച​​ന​​ക​​ള്‍ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. ച​​ങ്ങ​​നാ​​ശേ​​രി, പാ​​യി​​പ്പാ​​ട്, ക​​റു​​ക​​ച്ചാ​​ല്‍ മേ​​ഖ​​ല​​ക​​ളി​​ല്‍ വ​​ന്‍തോ​​തി​​ല്‍ നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ എ​​ത്തു​​ന്ന​​താ​​യും സൂ​​ച​​ന​​ക​​ളു​​മു​​ണ്ട്.

ഇ​​തേ​​സ​​മ​​യം, മ​​ധ്യ​​വേ​​ന​​ല്‍ അ​​വ​​ധി​​ക്കാ​​ല​​ത്ത് ക​​ളി​​ക്ക​​ള​​ങ്ങ​​ളി​​ലും മൈ​​താ​​ന​​ങ്ങ​​ളി​​ലും കു​​ട്ടി​​ക​​ള്‍ക്കും യു​​വാ​​ക്ക​​ള്‍ക്കും ല​​ഹ​​രി വി​​ല്‍ക്കു​​ന്ന​​തി​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പു​​ക​​ളു​​മാ​​യി ചി​​ല ല​​ഹ​​രി മാ​​ഫി​​യ സം​​ഘ​​ങ്ങ​​ള്‍ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന​​താ​​യും സൂ​​ച​​ന​​ക​​ളു​​ണ്ട്.