സാ​മൂ​ഹ്യ​തി​ന്മ​ക​ള്‍​ക്കെ​തി​രേ​യു​ള്ള ശ​ക്ത​മാ​യ സം​ഘ​ട​ന​യാ​ണ് എ​കെ​സി​സി: മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട്
Monday, April 15, 2024 11:51 PM IST
പാ​ലാ: സാ​മൂ​ഹ്യ​തി​ന്മ​ക​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യി പോ​രാ​ടു​ന്ന സം​ഘ​ട​ന​യാ​ണ് എ​കെ​സി​സി​യെ​ന്നും സ​മു​ദാ​യം നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ ഇ​ട​പെ​ടു​ന്ന​തി​ന് പാലാ രൂ​പ​ത​യി​ലെ എ​കെ​സി​സി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് സാ​ധി​ക്കു​ന്ന​താ​യും ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ലാ രൂ​പ​ത​യി​ലെ പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബിഷപ്.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ദൈ​വ​ശ​ക്തി​യി​ല്‍ ബ​ല​പ്പെ​ട​ണ​മെ​ന്നും ക്രി​സ്തു​വി​ന്‍റെ സ്‌​നേ​ഹ​വും സാ​ഹോ​ദ​ര്യ​വും ജീ​വി​ച്ചു കാ​ണി​ച്ചു​കൊ​ണ്ട് ക്രി​സ്തു​വി​ന് സാ​ക്ഷ്യം വ​ഹി​ക്ക​ണം. വോ​ട്ട​വ​കാ​ശം വി​വേ​ക​പൂ​ര്‍​വം വി​ന​യോ​ഗി​ക്ക​ണ​മെ​ന്നും രാ​ഷ്‌​ട്ര​ത്തോ​ടു​ള്ള ക​ട​മ നി​ര്‍​വ​ഹി​ക്കാ​ന്‍ എ​ല്ലാ​വ​രെ​യും പ്രോ​ത്സാ​ഹ​ിപ്പി​ക്ക​ണ​മെ​ന്നും മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ നി​ധീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍, ജോ​സ് വ​ട്ടു​കു​ളം, രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍, ജോ​യി ക​ണി​പ​റ​മ്പി​ല്‍, ജോ​ണ്‍​സ​ണ്‍ വീ​ട്ടി​യാ​ങ്ക​ല്‍, രാ​ജേ​ഷ് പാ​റ​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.