സം​ര​ക്ഷ​ണ​വേ​ലി​യി​ല്ല; പ​യ​പ്പാ​ർ-​ക​രൂ​ർ റോ​ഡി​ൽ അ​പ​ക​ട​ക്കെ​ണി
Monday, April 15, 2024 11:51 PM IST
പാ​ലാ: പ​യ​പ്പാ​ര്‍-​ക​രൂ​ര്‍ പി​ഡ​ബ്ല്യു​ഡി റോ​ഡി​ല്‍ അ​പ​ക​ട​ക്കെ​ണി. ക​രൂ​ര്‍ ഭാ​ഗ​ത്ത് നൂ​റു മീ​റ്റ​റോ​ളം ഭാ​ഗ​ത്ത് റോ​ഡി​ന് സം​ര​ക്ഷ​ണ​വേ​ലി​യി​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഇ​രു​ച​ക്ര​വാ​ഹ​നം ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. മ​റ്റൊ​രു വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ത്ത​പ്പോ​ള്‍ റോ​ഡി​ല്‍​നി​ന്നു താ​ഴ്ച​യി​ലേ​യ്ക്ക് പ​തി​ച്ചെ​ങ്കി​ലും യാ​ത്ര​ക്കാ​ര​ന്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഈ ​ഭാ​ഗ​ത്ത് ഒ​രു വ​ശം റോ​ഡി​ന് പ​തി​ന​ഞ്ച് അ​ടി​യി​ലേ​റെ താ​ഴ്ച​യു​ണ്ട്. വാ​ഹ​ന​ങ്ങ​ള്‍ സൈ​ഡ് കൊ​ടു​ക്കു​മ്പോ​ള്‍ താ​ഴ്ച​യി​ലേ​ക്കു പ​തി​ച്ചാ​ല്‍ വ​ന്‍ അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​ശ​ങ്ക​പ്പെ​ടു​ന്നു. സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​റോ​ഡി​ലൂ​ടെ ദി​വ​സേ​ന പോ​കു​ന്ന​ത്.

തൊ​ടു​പു​ഴ-​പാ​ലാ റോ​ഡി​ലെ പ​യ​പ്പാ​റി​ല്‍​നി​ന്നു മു​ണ്ടു​പാ​ലം, നെ​ടു​മ്പാ​റ, ചി​റ്റാ​ര്‍, ച​ക്കാ​മ്പു​ഴ, വ​ല​വൂ​ര്‍, ഉ​ഴ​വൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​ള്ള എ​ളു​പ്പ​മാ​ര്‍​ഗ​മാ​ണി​ത്. തി​ര​ക്കേ​റി​യ ഈ ​റോ​ഡി​ലെ അ​പ​ക​ട​ക്കെ​ണി ഒ​ഴി​വാ​ക്കാ​ന്‍ സം​ര​ക്ഷ​ണ​വേ​ലി തീ​ര്‍​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.