പ്രചാരണം ടോപ്ഗിയറിലേക്ക്
Monday, April 15, 2024 11:51 PM IST
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍
വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ച് യു​ഡി​എ​ഫ്

പാ​ലാ: കോ​ട്ട​യ​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​ഡ്വ. കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍​ഥം മാ​ണി സി. ​കാ​പ്പ​നും യു​ഡി​എ​ഫ് നേ​താ​ക്ക​ളും പാ​ലാ​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തി വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചു.

നൂ​റു​ക​ണ​ക്കി​ന് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ട​ത്തി​യ പ്ര​ചാ​ര​ണ​ത്തി​ന് ജോ​യി ഏ​ബ്ര​ഹാം, പ്ര​ഫ. സ​തീ​ശ് ചൊ​ള്ളാ​നി, ജോ​ര്‍​ജ് പു​ളി​ങ്കാ​ട്, എ.​കെ. ച​ന്ദ്ര​മോ​ഹ​ന്‍, ബി​ജു പു​ന്ന​ത്താ​നം എ​ന്‍. സു​രേ​ഷ്, സി.​ടി. രാ​ജ​ന്‍, തോ​മ​സ് ഉ​ഴു​ന്നാ​ലി​ല്‍, കു​ര്യാ​ക്കോ​സ് പ​ട​വ​ന്‍, സ​ന്തോ​ഷ് കാ​വു​കാ​ട്ട്, ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ചാ​ഴി​കാ​ട​ന്‍റെ ക​ടു​ത്തു​രു​ത്തി
മ​ണ്ഡ​ല​പ​ര്യ​ട​നം ഇ​ന്ന് സ​മാ​പി​ക്കും

കു​റ​വി​ല​ങ്ങാ​ട്: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് ചാ​ഴി​കാ​ട​ന്‍റെ ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​പ​ര്യ​ട​നം ഇ​ന്നു സ​മാ​പി​ക്കും. ഇ​ന്ന് കി​ട​ങ്ങൂ​ർ, ക​ട​പ്ലാ​മ​റ്റം, കാ​ണ​ക്കാ​രി, മാ​ഞ്ഞൂ​ർ, ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ര്യ​ട​നം. ഇ​ന്ന് 7.30ന് ​കി​ട​ങ്ങൂ​ർ പ​ടി​ഞ്ഞാ​റേ കൂ​ട​ല്ലൂ​രി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

മൂ​ന്നി​ന് മാ​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചാ​മ​ക്കാ​ലാ​യി​ൽ എ​ത്തും. അ​ഞ്ചി​ന് മാ​ൻ​വെ​ട്ട​ത്ത് മാ​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ര്യ​ട​നം അ​വ​സാ​നി​ക്കും. ക​പി​ക്കാ​ട് നീ​ലി​മ​ല​യി​ൽ നി​ന്നാ​ണ് 5.10ന് ​ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ പ​ര്യ​ട​നം ആ​രം​ഭി​ക്കു​ന്ന​ത്. കി​ട​ങ്ങൂ​രി​ൽ​നി​ന്ന് ഒ​ൻ​പ​തി​ന് ക​ട​പ്ലാ​മ​റ്റ​ത്തെ മാ​റി​യി​ട​ത്ത് എ​ത്തും. 10.10ന് ​കാ​ണ​ക്കാ​രി​യി​ലെ ക​ട​പ്പൂ​രി​ൽ പ​ര്യ​ട​ന​മെ​ത്തും. മൂ​ന്നി​ന് മാ​ഞ്ഞൂ​രി​ലും 51.10ന് ​ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലും പ​ര്യ​ട​നം എ​ത്തും. 8.30ന് ​മാ​ന്നാ​റി​ൽ സ​മാ​പി​ക്കും.

തൊ​ഴി​ലാ​ളി​ക്ഷേ​മ​ത്തി​ന്
ചാ​ഴി​കാ​ട​ന്‍ ജ​യി​ക്ക​ണ​മെ​ന്ന്

പാ​ലാ: തൊ​ഴി​ലാ​ളി വ​ര്‍​ഗ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നും മു​ന്നേ​റ്റ​ത്തി​നു​മാ​യി ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ര്‍​ഥി തോ​മ​സ് ചാ​ഴി​കാ​ട​ന്‍ വി​ജ​യി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി എം​പി. ഇ​ട​തു​പ​ക്ഷ തൊ​ഴി​ലാ​ളി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജോ​സു​കു​ട്ടി പൂ​വേ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​തു​പ​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ നേ​താ​ക്ക​ളാ​യ ഷാ​ര്‍​ളി മാ​ത്യു, ടി.​ആ​ര്‍. ത​ങ്ക​ച്ച​ന്‍, സി​ബി ജോ​സ​ഫ്, ഷാ​ജു തു​രു​ത്തേ​ല്‍, ടോ​ബി​ന്‍ കെ. ​അ​ല​ക്സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

എൽഡിഎഫ്
കുടുംബസംഗമം

പാ​ലാ: കു​ടും​ബസംഗമത്തിലേ​ക്ക് ശ്ര​ദ്ധ​തി​രി​ച്ച് ഇ​ട​തു​മു​ന്ന​ണി. ബൂ​ത്തു​ക​ളെ പ​ല​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ച് കു​ടും​ബ​യോ​ഗ​ങ്ങ​ള്‍ സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് മു​ന്ന​ണി നേ​തൃ​ത്വം. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​നും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി​യും കു​ടും​ബ​സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. മു​ന്ന​ണി ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ള്‍​ക്ക് ഓ​രോ ബൂ​ത്തു​ക​ളു​ടേ​യും ചു​മ​ത​ല ന​ല്‍​കി​യാ​ണ് കു​ടും​ബ​സംഗമങ്ങൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​മ​പു​ര​ത്ത് മൂ​ന്നും ക​ട​നാ​ട്ടി​ലും കൊ​ഴു​വ​നാ​ലി​ലും ഓ​രോ കു​ടും​ബസംഗമങ്ങ​ളി​ലു​മാ​ണ് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ പ​ങ്കെ​ടു​ത്ത​ത്.

പ​ത്മ​ജ വേ​ണു​ഗോ​പാ​ല്‍
പാ​ലാ​യി​ല്‍

പാ​ലാ: സ്ത്രീ​ക​ള്‍​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​രു​ത​ല്‍ ന​ല്‍​കു​ന്ന ഭ​ര​ണാ​ധി​കാ​രി​യാ​ണ് ന​രേ​ന്ദ്ര​മോ​ദി​യെ​ന്ന് ബി​ജെ​പി നേ​താ​വ് പ​ത്മ​ജ വേ​ണു​ഗോ​പാ​ല്‍. കോ​ട്ട​യ​ത്തെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ലാ മ​ണ്ഡ​ല​ത്തി​ലെ വെ​ള്ളി​യേ​പ്പ​ള്ളി​യി​ല്‍ ന​ട​ന്ന കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്ന് ബി​ജെ​പി​യി​ലേ​ക്ക് വ​ലി​യ ഒ​ഴു​ക്കു​ണ്ടാ​കു​മെ​ന്നും കേ​ര​ളം ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യ സം​സ്ഥാ​ന​മാ​യി മാ​റു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ബി​ജെ​പി സം​സ്ഥാ​ന സ​മി​തി​യം​ഗ​വും മു​ത്തോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ര​ണ്‍​ജി​ത്ത് ജി. ​മീ​നാ​ഭ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സി​നി​ല്‍ മു​ണ്ട​പ്പ​ള്ളി, പാ​ലാ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നീ​ഷ് ചൂ​ണ്ട​ച്ചേ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.