വി.​ആ​ര്‍. ആ​ഗ​സ്തി​യു​ടെ വേ​ര്‍​പാ​ട്; ഓ​ര്‍​മ​യാ​യ​ത് മി​ക​ച്ച സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നെ
Tuesday, April 16, 2024 10:38 PM IST
രാ​മ​പു​രം: വാ​ഴ​യ്ക്ക​മ​ല​യി​ല്‍ കു​ട്ടി​ച്ചേ​ട്ട​ന്‍ എന്ന വി.​ആ​ര്‍. ആ​ഗ​സ്തി​യു​ടെ നി​ര്യാ​ണ​ത്തോ​ടെ രാ​മ​പു​ര​ത്തി​ന് ന​ഷ്ട​മാ​യ​ത് ഏ​ഴു പ​തി​റ്റാ​ണ്ടു​കാ​ലം സാ​മൂ​ഹ്യ​മേ​ഖ​ല​ക​ളി​ല്‍ നി​റ​ഞ്ഞ​നി​ന്ന പൊ​തു​പ്ര​വ​ര്‍​ത്ത​ക​നെ.

വാ​ഴ​യ്ക്ക​മ​ല​യി​ല്‍ ആ​ഗ​സ്തി-​അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ പു​ത്ര​നാ​യി ജ​നി​ച്ച അ​ദ്ദേ​ഹം 25-ാം വ​യ​സി​ല്‍ ഹോ​മി​യോ ചി​കി​ത്സ​ക​നാ​യി നാ​ട്ടി​ല്‍ അ​റി​യ​പ്പെ​ട്ടു തു​ട​ങ്ങി. 29-ാം വ​യ​സി​ല്‍ വി​മോ​ച​ന സ​മ​ര​ത്തി​ലൂ​ടെ​യാ​ണ് പൊ​തു​പ്ര​വ​ര്‍​ത്ത​ന നേ​തൃ​ത്വ​ത​ല​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​മ​പു​രം മ​ണ്ഡ​ലം​ത​ല​ത്തി​ല്‍ വി​വി​ധ പ​ദ​വി​ക​ള്‍ അ​ല​ങ്ക​രി​ച്ചു. രാ​മ​പു​രം സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഭ​ര​ണ​സ​മി​തി അം​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹം രാ​മ​പു​രം ക്ഷീ​ര സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​ലും നി​ര്‍​ണാ​യ​ക പ​ങ്കു വ​ഹി​ച്ചു. മി​ക​ച്ച ക്ഷീ​ര ക​ര്‍​ഷ​ക​നാ​യി​രു​ന്ന ഇ​ദ്ദേ​ഹം മൃ​ഗ​ചി​കി​ത്സ​യി​ലും പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ചു.

നി​ര​വ​ധി​ത്ത​വ​ണ ക​ര്‍​ഷ​ക അ​വാ​ര്‍​ഡു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്. രാ​മ​പു​രം ഫൊ​റോ​നാ പ​ള്ളി​യു​ടെ പാ​രീ​ഷ് കൗ​ണ്‍​സി​ലി​ല്‍ മൂ​ന്നു പ​തി​റ്റാ​ണ്ടോ​ളം അം​ഗ​മാ​യ അ​ദ്ദേ​ഹം കൈ​ക്കാ​ര​നും സ​ണ്‍​ഡേ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നു​മാ​യി​രു​ന്നു.

രാ​മ​പു​ര​ത്തെ പ്രാ​ദേ​ശി​ക വി​ക​സ​ന രം​ഗ​ത്ത് നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വം ഉ​ണ്ടാ​യി​രു​ന്നു. മാ​മ്പാ​റ - വാ​ഴ​യ്ക്ക​ല്‍ മ​ഹാ​കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 9.30 ന് ​രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫോ​റോ​ന പ​ള്ളി​യി​ല്‍ ന​ട​ക്കും.