പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി പൊ​തു​ജ​നങ്ങൾ വ​ഴി തു​റ​ന്നു
Tuesday, April 16, 2024 10:38 PM IST
പൈ​ക: വ​ര്‍​ഷ​ങ്ങ​ളാ​യി കാ​ല്‍​ന​ട​യാ​ത്ര പോ​ലും ദു​സ​ഹ​മാ​യി​രു​ന്ന ഏ​ഴാം​മൈ​ല്‍-​പാ​മ്പോ​ലി റോ​ഡ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി പൊ​തു​ജ​ന​ങ്ങ​ൾ ത​ന്നെ തു​റ​ന്നു ന​ൽ​കി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് പ്രാ​മു​ഖ്യം ന​ല്‍​കാ​ത്ത രീ​തി​യി​ല്‍ നാ​ട്ടു​കാ​ര്‍ വ​ഴി തു​റ​ന്ന​ത്.

പ​ഞ്ചാ​യ​ത്തം​ഗ​മാ​യ മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ടി​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു​ള്ള പ​ത്തു ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് വീ​തി കൂ​ട്ടി​യ​ത്. പാ​മ്പോ​ലി-​ഏ​ഴാം​മൈ​ല്‍ റോ​ഡി​ന്‍റെ പാ​മ്പോ​ലി മു​ത​ല്‍ സെ​റി​നി​റ്റി ഹോം ​വ​രെ​യു​ള്ള ഭാ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ലി​ന്‍റെ ഫ​ണ്ടു​പ​യോ​ഗി​ച്ച് ടാ​റിം​ഗ് ന​ട​ത്തി​യി​രു​ന്നു. റോ​ഡ് തു​റ​ന്നു​കൊ​ടു​ക്ക​ൽ​ച്ച​ട​ങ്ങ് മി​ത്രം റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു.