അ​യ​ല്‍വാ​സി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Thursday, April 18, 2024 6:48 AM IST
ഗാ​ന്ധി​ന​ഗ​ര്‍: അ​യ​ല്‍വാ​സി​യാ​യ യു​വാ​വി​നെ ക​ട്ടിം​ഗ് ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ആ​ര്‍പ്പൂ​ക്ക​ര ചീ​പ്പു​ങ്ക​ല്‍ നെ​ടു​മ്പു​റം ഐ​സ​ക്ക് കെ. ​മാ​ത്യു (നി​ബി​ന്‍-30), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്‍ എ​ബി​ന്‍ കെ. ​മാ​ത്യു (28), ആ​ര്‍പ്പൂ​ക്ക​ര ചീ​പ്പു​ങ്ക​ല്‍ ഒ​റ്റ​ക്ക​പ്പ​ലു​മാ​വു​ങ്ക​ല്‍ ജ​സ്റ്റി​ന്‍ ആ​ന്‍റ​ണി (28), ഡി​വി​ന്‍ തോ​മ​സ് (29) എ​ന്നി​വ​രെ​യാ​ണ് ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ര്‍ സം​ഘം ചേ​ര്‍ന്നു ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 9.30ന് ​അ​യ​ല്‍വാ​സി​യാ​യ യു​വാ​വി​നെ പേ​പ്പ​ര്‍ ക​ട്ടിം​ഗ് ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​ര്‍ക്ക് അ​യ​ല്‍വാ​സി​യോ​ട് മു​ന്‍ വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍ച്ച​യെ​ന്നോ​ണ​മാ​ണ് ഇ​യാ​ളെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും തു​ട​ര്‍ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ നാ​ലു​പേ​രെ​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ നാ​ലു​പേ​രെ​യും റി​മാ​ന്‍ഡ് ചെ​യ്തു.