മു​​ണ്ടാ​​റി​​ലെ ബൂ​​ത്തി​​ല്‍ പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഇ​​ക്കു​​റി ഹൗ​​സ് ബോ​​ട്ടി​​ലെ​​ത്തും
Thursday, April 18, 2024 6:48 AM IST
ക​​ടു​​ത്തു​​രു​​ത്തി: മു​​ണ്ടാ​​റി​​ലെ ബൂ​​ത്തി​​ല്‍ ഇ​​ത്ത​​വ​​ണ വോ​​ട്ടെ​​ടു​​പ്പി​​നാ​​യി വോ​​ട്ടിം​​ഗ് മെ​​ഷീ​​ന​​ട​​ക്ക​​മു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പ് സാ​​മ​​ഗ്രി​​ക​​ളു​​മാ​​യി പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ത്തു​​ക ഹൗ​​സ് ബോ​​ട്ടി​​ല്‍. മു​​ന്‍കാ​​ല​​ങ്ങ​​ളി​​ല്‍ വ​​ള്ള​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ പോ​​ളിം​​ഗ് സാ​​മ​​ഗ്രി​​ക​​ളു​​മാ​​യി വോ​​ട്ടെ​​ടു​​പ്പി​​നാ​​യി മു​​ണ്ടാ​​റി​​ല്‍ വ​​ന്നു പോ​​യി​​രു​​ന്ന​​ത്.

വൈ​​ക്കം നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്ത് ഒ​​ന്നാം വാ​​ര്‍ഡാ​​യ മു​​ണ്ടാ​​ര്‍ 48-ാം ന​​മ്പ​​ര്‍ അ​​ങ്ക​​ണ​​വാ​​ടി​​യി​​ല്‍ 137-ാം ന​​മ്പ​​ര്‍ ബൂ​​ത്താ​​ണ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. പോ​​ളിം​​ഗ് അ​​വ​​സാ​​നി​​ച്ച് ഉ​​ദ്യോ​​ഗ​​സ്ഥ സം​​ഘം മ​​ട​​ങ്ങു​​ന്ന​​തും ഹൗ​​സ് ബോ​​ട്ടി​​ല്‍ ത​​ന്നെ​​യാ​​ണ്. വാ​​ഹ​​നം എ​​ത്താ​​ത്ത​​തു​​മൂ​​ലം ഹൗ​​സ് ബോ​​ട്ടി​​ല്‍ പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ത്തു​​ന്ന വൈ​​ക്കം മ​​ണ്ഡ​​ല​​ത്തി​​ലെ ഏ​​ക ബൂ​​ത്താ​​ണ് മു​​ണ്ടാ​​റി​​ലേ​​ത്.

ജി​​ല്ലാ വ​​ര​​ണാ​​ധി​​കാ​​രി​​യാ​​യ ക​​ള​​ക്ട​​റു​​ടെ പ്ര​​ത്യേ​​ക നി​​ര്‍ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ യാ​​ത്ര ഹൗ​​സ് ബോ​​ട്ടി​​ലാ​​ക്കി​​യ​​ത്. 25ന് ​​ഉ​​ച്ച​​യ്ക്ക് എ​​ഴു​​മാ​​ന്തു​​രു​​ത്ത് ബോ​​ട്ട് ജെ​​ട്ടി​​യി​​ല്‍നി​​ന്നു പോ​​ളിം​​ഗ് സാ​​മ​​ഗ്രി​​ക​​ളു​​മാ​​യി എ​​ഴു​​മാം​​കാ​​യ​​ലി​​ലൂ​​ടെ അ​​ഞ്ച് മി​​നി​​റ്റോ​​ളം ഹൗ​​സ് ബോ​​ട്ടി​​ല്‍ സ​​ഞ്ച​​രി​​ച്ചാ​​കും ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ ബൂ​​ത്തി​​ലെ​​ത്തു​​ക.

സു​​ര​​ക്ഷാ പ​​രി​​ശോ​​ധ​​ന​​യു​​ടെ ഭാ​​ഗ​​മാ​​യി ജി​​ല്ലാ വ​​ര​​ണാ​​ധി​​കാ​​രി വി. ​​വി​​ഗ്‌​​നേ​​ശ്വ​​രി, ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി കെ. ​​കാ​​ര്‍ത്തി​​ക്, വൈ​​ക്കം ത​​ഹ​​സീ​​ല്‍ദാ​​ര്‍ കെ.​​ആ​​ര്‍. മ​​നോ​​ജ്, വൈ​​ക്കം എ​​ആ​​ര്‍ഒ സൂ​​സ​​മ്മ ജോ​​ര്‍ജ്, തെ​​ര​​ഞ്ഞെ​​ടു​​പ്പ് ചു​​മ​​ത​​ല​​യു​​ള്ള മ​​റ്റ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​രും ക​​ഴി​​ഞ്ഞ​​ദി​​വ​​സം ബൂ​​ത്തി​​ലെ​​ത്തി​​യി​​രു​​ന്നു.