പാ​ട്ടു​പാ​ടി വോ​ട്ട് അ​ഭ്യ​ര്‍​ഥി​ക്കാ​ന്‍ പി.​ജെ. ജോ​സ​ഫി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍ 22ന് ​പാ​ലാ​യി​ല്‍
Thursday, April 18, 2024 11:33 PM IST
പാ​ലാ: കോ​ട്ട​യം മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍​ഥം പാ​ലാ​യി​ല്‍ 22ന് ​യു​ഡി​എ​ഫ് യു​വ​ജ​ന വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യു​വ​ജ​ന സം​ഗ​മ​വും ഗാ​ന​സ​ന്ധ്യ​യും സം​ഘ​ടി​പ്പി​ക്കും. പി.​ജെ. ജോ​സ​ഫി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജി​നു വേ​ണ്ടി പാ​ട്ടു​പാ​ടി വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു എ​ന്ന​താ​ണ് യു​വ​ജ​ന സം​ഗ​മ​ത്തി​ന്‍റെ മു​ഖ്യ​ആ​ക​ര്‍​ഷ​ണം. പി.​ജെ. ജോ​സ​ഫി​ന്‍റെ മ​ക​നും പാ​ര്‍​ട്ടി ഉ​ന്ന​ത അ​ധി​കാ​ര സ​മി​തി അം​ഗ​വു​മാ​യ അ​പു ജോ​സ​ഫ്, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക്ക​ളാ​യ ജോ​സ​ഫ്, ജോ​ര്‍​ജ് എ​ന്നി​വ​ര്‍ ഗാ​ന​സ​ന്ധ്യ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കും.

കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ല്‍​റാം സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍ അ​ബി​ന്‍ വ​ര്‍​ക്കി മു​ഖ്യാ​തി​ഥി​യാ​കും. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. സ​തീ​ശ് ചൊ​ള്ളാ​നി, ക​ണ്‍​വീ​ന​ര്‍ ജോ​ര്‍​ജ് പു​ളി​ങ്കാ​ട്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ല്‍​ബി​ന്‍ ഇ​ട​മ​ന​ശേ​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.