പൈ​ങ്ങ​നാ​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും വാ​ഹ​നാ​പ​ക​ട​വും പ​തി​വാ​കു​ന്നു
Thursday, April 18, 2024 11:33 PM IST
മു​ണ്ട​ക്ക​യം: കൊ​ട്ടാ​ര​ക്ക​ര- ഡി​ണ്ടി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ മു​ണ്ട​ക്ക​യം ബൈ​പാ​സ് ആ​രം​ഭി​ക്കു​ന്ന പൈ​ങ്ങ​നാ​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും പ​തി​വാ​കു​ന്നു. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ മു​ണ്ട​ക്ക​യം ഭാ​ഗ​ത്തു​നി​ന്നും എ​തി​ർ​ദി​ശ​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ബൈ​പാ​സി​ലേ​ക്കു തി​രി​ഞ്ഞു ക​യ​റു​മ്പോ​ഴും ബൈ​പാ​സി​ൽ​നി​ന്നു ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ഴു​മാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ട​യാ​ക്കു​ന്ന​ത്.

ഒ​പ്പം സ​മീ​പ​ത്തെ തി​യേ​റ്റ​ർ കോം​പ്ല​ക്സി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ കൂ​ടി​യാ​കു​ന്ന​തോ​ടെ ഇ​വി​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​തി​രൂ​ക്ഷ​മാകും.

ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വേ​ഗ​ത്തി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും ബൈ​പാ​സി​ൽ​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​റി​ല്ല. കാ​ഞ്ഞി​ര​പ്പ​ള്ളി ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ള​രെ വേ​ഗ​ത്തി​ൽ ബൈ​പാ​സി​ലേ​ക്കു തി​രി​ഞ്ഞു പോ​കു​മ്പോ​ഴും എ​തി​ർ​ദി​ശ​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത് പ​തി​വാ​ണ്. കൂ​ടാ​തെ സ​മീ​പ​ത്തെ തി​യറ്റ​ർ കോം​പ്ല​ക്സി​ലേ​ക്കു വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​മ്പോ​ഴും തി​രി​കെ ഇ​റ​ങ്ങു​മ്പോ​ഴും ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ട​യാ​ക്കും. ആ​ഘോ​ഷ ദി​വ​സ​ങ്ങ​ളി​ലും പു​തി​യ സി​നി​മ​ക​ൾ റി​ലീ​സ് ചെ​യ്യു​മ്പോ​ഴും തി​യേ​റ്റ​ർ കോം​പ്ല​ക്സി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ഒ​രു​മി​ച്ച് ദേ​ശീ​യ​പാ​ത​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​മ്പോ​ൾ മേ​ഖ​ല​യി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​തോ​ടൊ​പ്പം വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തും പ​തി​വാ​ണ്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നു സ​മീ​പ​ത്തെ വ്യാ​പാ​രി ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

പൈ​ങ്ങ​നാ പാ​ല​ത്തി​നു സ​മീ​പം ബൈ​പാ​സ് ആ​രം​ഭി​ക്കു​ന്നി​ട​ത്ത് താ​ത്കാ​ലി​ക ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ക​യോ ദേ​ശീ​യ​പാ​താ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ റൗ​ണ്ടാ​ന അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ക​യോ ചെ​യ്താ​ൽ പ്ര​ശ്ന​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും. ഇ​തി​നു സ​മീ​പ​ത്താ​ണ് വി​ദേ​ശ മ​ദ്യ​ഷോ​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​തും മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കു​ന്നു​ണ്ട്.