തെ​ലു​ങ്കാ​ന​യി​ല്‍ സ്‌​കൂ​ള്‍ ത​ക​ര്‍ത്ത​തി​ല്‍ പ്ര​തി​ഷേ​ധം
Friday, April 19, 2024 6:36 AM IST
തു​രു​ത്തി: തെ​ലു​ങ്കാ​ന​യി​ല്‍ സെ​ന്‍റ് മ​ദ​ര്‍ തെ​രേ​സാ സ്‌​കൂ​ള്‍ ത​ക​ര്‍ക്കു​ക​യും മ​ല​യാ​ളി വൈ​ദി​ക​ന്‍ ഫാ. ​ജെ​യ്‌​സ​ണ്‍ ജോ​സ​ഫി​നെ ക്രൂ​ര​മാ​യി മ​ര്‍ദി​ക്കു​ക​യും നി​ര്‍ബ​ന്ധ​പൂ​ര്‍വം ക​ഴു​ത്തി​ല്‍ കാ​വി​ഷാ​ള്‍ ധ​രി​പ്പി​ച്ച് തി​ല​കം ചാ​ര്‍ത്തി ജ​യ്ശ്രീ​റാം വി​ളി​പ്പി​പ്പി​ക്കു​ക​യും ചെ​യ്ത ഹീ​ന​വും ക്രൂ​ര​വു​മാ​യ ന​ട​പ​ടി​ക​ളി​ല്‍ തു​രു​ത്തി മ​ര്‍ത്ത്മ​റി​യം എ​കെ​സി​സി അ​പ​ല​പി​ച്ചു.

കു​റ്റ​ക്കാ​ര്‍ക്കെ​തി​രേ ക​ര്‍ശ​ന നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും, മേ​ലി​ല്‍ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍ത്തി​ക്കാ​തി​രി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് ജോ​മി കാ​ട്ട​ടി പ​രു​ത്തി​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന പ്ര​തി​ഷേ​ധ യോ​ഗം വി​കാ​രി ഫാ. ​ജോ​സ് വ​രി​ക്ക​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ജോ​ബി അ​റ​യ്ക്ക​ല്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.​

ഫാ. ബി​ജു ഇ​രു​പ്പു​ക്കാ​ട്, കു​ഞ്ഞു​മോ​ന്‍ പു​ത്ത​ന്‍പു​ര​യ്ക്ക​ല്‍, കു​ഞ്ഞ​ച്ച​ന്‍കു​ട്ടി കൊ​ച്ചീ​ത്ര, ജോ​സി ക​ള​രി​ത്ത​റ, കു​ട്ട​പ്പ​ന്‍ ക​രി​മ്പു​ന്ത​റ, മോ​ന്‍സി കു​ന്ന​ത്ത്, സാ​ബി​ച്ച​ന്‍ ക​ല്ലു​ക​ളം, ലൂ​സി​യാ​മ്മ സി​ബി​ച്ച​ന്‍, ഷൈ​ജു, വി​നോ​ദ്, സാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.