ചങ്ങനാശേരി: മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ വിജയത്തിനായി ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ തൊഴിലാളികളുടെ റോഡ്ഷോ.
നൂറു കണക്കിന് തൊഴിലാളികള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്നുനീങ്ങി. ഇരുവശത്തുമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ സ്ഥാനാര്‍ഥിക്കൊപ്പം ചാണ്ടി ഉമ്മനും വോട്ടഭ്യര്‍ഥിച്ചു. പിതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ ട്രേഡ് യൂണിയന് രംഗത്തെ പ്രവര്‍ത്തന മേഖലയായിരുന്നു ചങ്ങനാശേരി മാര്‍ക്കറ്റ് ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ ഏറ്റെടുത്തു പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയതോടെ റോഡ് ഷോ ആവേശഭരിതമാക്കി.
വട്ടപ്പള്ളിയില്നിന്നുമാരംഭിച്ച റോഡ്ഷോ പച്ചക്കറി ചന്ത, ഫിഷ് മാര്‍ക്കറ്റ്, ബോട്ട് ജെട്ടി, വണ്ടിപ്പേട്ട വഴി വട്ടപ്പള്ളിയില്‍ സമാപിച്ചു. വട്ടപ്പള്ളി ജംഗ്ഷനില്‍ നടന്ന പൊതുയോഗം ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. തോമസ് അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍, ഫിലിപ്പ് ജോസഫ്, പി.എസ്. രഘറാം, വി.ജെ. ലാലി, അജീസ് ബെന്‍ മാത്യൂസ്, പി.എച്ച്. നാസര്‍, പി.എന്‍. നൗഷാദ്, അനിയന് മാത്യു, ജോമോന് കുളങ്ങര, തോമസ് അക്കര, സിബിച്ചന് ഇടശേരിപറമ്പില്‍, എം.എ. സജാദ്, പി.വി. ജേര്‍ജ്, കെ.എ. ജോസഫ്, ബാബു കോയിപ്പുറം, ജിജി പോത്തന്, മാര്ട്ടിന് കെ.വി. തുടങ്ങിയവര്‍ പ്രസംഗിച്ചു.