പ്ര​ചാ​ര​ണം തീ​വ്ര​മാ​ക്കി സ്ഥാ​നാ​ർ​ഥി​ക​ൾ ...
Friday, April 19, 2024 6:50 AM IST
ഫ്രാ​ന്‍സിസ് ജോ​ര്‍ജ് ക​ടു​ത്തു​രു​ത്തി​യി​ല്‍

കോ​ട്ട​യം: പാ​ര്‍ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളു​ടെ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ ന​യ​ങ്ങ​ള്‍ക്കെ​തി​രെ​യു​ള്ള വി​ധി തീ​ര്‍പ്പാ​യി മാ​റു​മെ​ന്ന് മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി അ​ഡ്വ. കെ. ​ഫ്രാ​ന്‍സി​സ് ജോ​ര്‍ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ര്‍ഥം ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ത്തി​യ പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍എ.

ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ലെ ഗ്രാ​മ​വ​ഴി​ക​ളി​ലെ​ല്ലാം ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ൾ സ്ഥാ​നാ​ര്‍ഥി​യെ കാ​ണാ​നും ആ​ശം​സ​ക​ള്‍ നേ​രാ​നും പൂ​ച്ചെ​ണ്ടു​ക​ളു​മാ​യി കാ​ത്തു​നി​ന്നു. വ​ര്‍ണ​ബ​ലൂ​ണു​ക​ള്‍ കെ​ട്ടി​യ നൂ​റു​ക​ണ​ക്കി​ന് ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ റാ​ലി പ​ര്യ​ടന​ത്തി​നു മാ​റ്റു​കൂ​ട്ടി.

കൊ​ച്ചു​കു​ട്ടി​ക​ള്‍ വ​രെ പൂ​മാ​ല​ക​ളു​മാ​യി​ട്ടാ​ണ് സ്ഥാ​നാ​ര്‍ഥി​യെ വ​ര​വേ​റ്റ​ത്. ഓ​ട്ടോ​യ്ക്ക് വോ​ട്ടു​റ​പ്പ് എ​ന്ന മു​ദ്രാ​വാ​ക്യ​മാ​ണ് ഓ​രോ സ്വീ​ക​ര​ണ വേ​ദി​ക​ളി​ലും മു​ഴ​ങ്ങി​ക്കേ​ട്ട​ത്. രാ​വ​ലെ വെ​ളി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പു​തു​വേ​ലി​യി​ല്‍ ആ​രം​ഭി​ച്ച പ​ര്യ​ട​നം ഞീ​ഴൂ​ര്‍, മു​ള​ക്കു​ളം, ക​ടു​ത്തു​രു​ത്തി, മാ​ഞ്ഞൂ​ര്‍ , കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് കോ​ഴാ ബ​സ് സ്റ്റാൻഡിൽ സ​മാ​പി​ച്ചു.