നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ റോ​ഡ​രി​കി​ലെ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് അ​പ​ക​ടം
Friday, April 19, 2024 6:57 AM IST
കു​റു​പ്പ​ന്ത​റ: നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ റോ​ഡ​രി​കി​ലെ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ രാ​വി​ലെ 7.45നു ​കോ​ട്ട​യം - എ​റ​ണാ​കു​ളം റോ​ഡി​ലെ സ്ഥി​രം അ​പ​ക​ട വേ​ദി​യാ​യ കു​റു​പ്പ​ന്ത​റ പു​ളി​ന്ത​റ വ​ള​വി​ലാ​ണ് അ​പ​ക​ടം. കോ​ട്ട​യം സ്വ​ദേ​ശി​യു​ടെ കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കും​വ​ഴി​യാ​ണ് കാ​ര്‍ അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍ക്കും പ​രി​ക്കി​ല്ല.

കു​റു​പ്പ​ന്ത​റ ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന കാ​ര്‍ പു​ളി​ന്ത​റ വ​ള​വി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ടു റോ​ഡി​ന് മ​റു​വ​ശ​ത്തെ​ത്തി വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ര്‍ ഇ​ടി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍ന്ന് ഈ ​ഭാ​ഗ​ത്തെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. പി​ന്നീ​ട് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രെ​ത്തി പോ​സ്റ്റ് സ്ഥാ​പി​ച്ച​ശേ​ഷം വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ചു.