വാഹനാപകടങ്ങളിൽ പരിക്കേറ്റു
Wednesday, April 24, 2024 10:56 PM IST
ഈരാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട-അ​മ്പാ​റ​നി​ര​പ്പേ​ൽ-ഭ​ര​ണ​ങ്ങാ​നം റൂ​ട്ടി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​ണ്ടൂ​ർ വാ​യ​ന​ശാ​ല​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മൂ​ന്നു കാ​റു​ക​ൾ ത​മ്മി​ലാ​ണി​ടി​ച്ച​ത്. വാ​ഗ​ൺ ആ​ർ കാർ ആ​ൾ​ട്ടോ കാ​റി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ എ​ർ​ട്ടി​ഗ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

നി​യ​ന്ത്ര​ണംവി​ട്ട വാ​ഗ​ൺ ആ​ർ പി​ന്നീ​ട് ഓ​ൾ​ട്ടോ കാ​റി​ലും ഇ​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​രു​വി​ത്തു​റ കാ​ണ​ക്കാ​ലി​ൽ അ​ബി​ൽ, കു​മ​ര​കം സ്വ​ദേ​ശി റോ​ബി​ൻ എ​ന്നി​വ​രെ ചേ​ർ​പ്പു​ങ്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​സാ​ര പ​രി​ക്കേ​റ്റ മ​റ്റു മൂ​ന്നുപേ​രെ ഭ​ര​ണ​ങ്ങാ​ന​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

‌മാ​വ​ടി: വാ​ഗ​മ​ണ്‍ തീ​ക്കോ​യി റൂ​ട്ടി​ല്‍ മാ​വ​ടി​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ സി​നി​മാ ചി​ത്രീ​ക​ര​ണ സം​ഘ​ത്തി​ലെ ഏ​ഴു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ 2.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വാ​ഗ​മ​ണ്ണി​ല്‍​നി​ന്നും തി​രി​കെ വ​രി​ക​യാ​യി​രു​ന്ന സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് ക​ട​യി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. പ​പ്പ​ട നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ന​ട​ത്തു​ന്ന ക​ട​യി​ലേ​യ്ക്കാ​ണ് ട്രാ​വ​ല​ര്‍ ഇ​ടി​ച്ചു​ക​യ​റി​യ​ത്. ഈ ​സ​മ​യ​ത്ത് ക​ട​യി​ല്‍ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള​വ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പാ​ലാ: വ​ഴി​യ​രി​കി​ലെ ബ​ജി ക​ട​യി​ലേ​ക്ക് കാ​ര്‍ ഇ​ടി​ച്ചു ക​യ​റി പ​രിക്കേ​റ്റ ക​ട​യു​ട​മ എ​ലി​ക്കു​ളം സ്വ​ദേ​ശി ഉ​ഷ ച​ന്ദ്ര​നെ (58) ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പാ​ലാ - പൊ​ന്‍​കു​ന്നം റൂ​ട്ടി​ല്‍ അ​ഞ്ചാം മൈ​ല്‍ ഭാ​ഗ​ത്തായി​രു​ന്നു അ​പ​ക​ടം.