കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഇ​ന്ന്
Wednesday, April 24, 2024 10:56 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ത്ത​നം​തി​ട്ട പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ ന​ട​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ 181 ബൂ​ത്തു​ക​ളി​ലേ​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് സ്‌​കൂ​ളി​ല്‍നി​ന്നും പൂ​ഞ്ഞാ​റി​ലെ 179 ബൂ​ത്തു​ക​ളി​ലേ​ക്ക് പൊ​ടി​മ​റ്റം സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജി​ല്‍നി​ന്നും സാ​മ​ഗ്രി​ക​ള്‍ വി​ത​ര​ണം ചെ​യ്യും.

പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ബൂ​ത്തു​ക​ളി​ല്‍ എ​ത്തു​ന്ന​തി​നാ​യി വാ​ഹ​ന​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
വോ​ട്ടെ​ടു​പ്പി​നുശേ​ഷം പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ ചെ​ന്നീ​ര്‍​ക്ക​ര കേ​ന്ദ്രീ​യവി​ദ്യാ​ല​യ​ത്തി​ല്‍ ത​യാ​റാ​ക്കി​യ സ്ട്രോം​ഗ് റൂ​മു​ക​ളി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ൽ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രും ചി​ഹ്ന​വും സ​ജ്ജ​മാ​ക്കി പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്ട്രോം​ഗ് റൂ​മു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ആ​കെ 181 ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. 90,990 പു​രു​ഷ​ വോ​ട്ട​ര്‍​മാ​രും 96907 സ്ത്രീ ​വോ​ട്ട​ര്‍​മാ​രും ഒ​രു ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വോ​ട്ട​റും ഉ​ള്‍​പ്പ​ടെ 1,87,898 വോ​ട്ട​ര്‍​മാ​ര​ണു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി 724 ഉ​ദ്യോ​ഗ​സ്ഥ​രാ​ണു​ള്ള​ത്. 10 ശ​ത​മാ​നം റി​സ​ര്‍​വ് ഉ​ദ്യോ​ഗ​സ്ഥ​രെയും ക​രു​തി​യി​ട്ടു​ണ്ട്.

പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ 171 ബൂ​ത്തു​ക​ളി​ലാ​യി 94,480 പു​രു​ഷ​ വോ​ട്ട​ര്‍​മാ​രും 96,198 സ്ത്രീ ​വോ​ട്ട​ര്‍​മാ​രും ഉ​ള്‍​പ്പ​ടെ 1,90,678 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. 716 ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്ര​ണ​ത്തി​നാ​യു​ള്ള​ത്.