വ്യാ​പാ​രി​സ​മൂ​ഹം ആ​ശ​ങ്ക​യു​ടെ ന​ടു​വി​ൽ
Wednesday, August 14, 2019 9:45 PM IST
പാ​ലാ: ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ൾ മ​നഃ​സ​മാ​ധാ​ന​മാ​യി കി​ട​ന്നു​റ​ങ്ങി​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യി. ഓ​രോ രാ​ത്രി​യാ​വു​ന്പോ​ഴും മു​ൻ​വ​ർ​ഷ​ത്തെ ഓ​ർ​മ​ക​ളാ​ണ് ഓ​രോ വ്യാ​പാ​രി​യു​ടെ മ​ന​സി​ലും. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സ​മ​യ​ത്ത് പാ​ലാ​യി​ലെ വ്യാ​പാ​രി​സ​മൂ​ഹം നേ​രി​ട്ട​ത് വ​ൻ ദു​രി​ത​മാ​യി​രു​ന്നു. സ്ഥാ​പ​നം ഇ​ൻ​ഷ്വ​ർ ചെ​യ്ത വ്യാ​പാ​രി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് അ​ൽ​പ്പ​മെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ല​ഭി​ച്ച​ത്.
കാ​ല​വ​ർ​ഷം ക​ന​ക്കു​ന്പോ​ൾ ഓ​രോ വ്യാ​പാ​രി​യുടെ​യും മ​ന​സി​ൽ ആ​ധി പെ​രു​കു​ക​യാ​ണെ​ന്ന് വ്യാ​പാ​രി-വ്യവ​സാ​യി ഏ​കോ​പ​ന സ​മി​തി യു​വ​ജ​ന വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നൂ​പ് ജോ​ർ​ജ് പ​റ​ഞ്ഞു. രാ​ത്രി​യി​ൽ വെ​ള്ളം പൊ​ങ്ങി​യാ​ൽ ക​ട​യി​ലെ സാ​ധ​ന​ങ്ങ​ൾ വെ​ള്ളം ക​യ​റാ​തെ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റ​ണം. ചി​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ട​യു​ടെ ഉ​ള്ളി​ൽ​ത്ത​ന്നെ ഇ​തി​നാ​യി സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും ഈ ​സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ പെ​ടാ​പ്പാ​ടു പെ​ടും. വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും ക​യ​റ്റി മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റേ​ണ്ടി വ​രും. ക​ട​യി​ലെ ജീ​വ​ന​ക്കാ​രെ കൂ​ടാ​തെ മ​റ്റു തൊ​ഴി​ലാ​ളി​ക​ളെ​യും ഇ​തി​നാ​യി ആ​ശ്ര​യി​ക്കേ​ണ്ടി വ​രും. വെ​ള്ളം ഇ​റ​ങ്ങി​യാ​ൽ ഈ ​സാ​ധ​ന​ങ്ങ​ളെ​ല്ലാം പൂ​ർ​വ്വ സ്ഥാ​ന​ത്ത് എ​ത്തി​ച്ചാ​ൽ മാ​ത്ര​മേ ക​ട തു​റക്കാ​ൻ സാ​ധി​ക്കൂ. സാ​ധ​ന​ങ്ങ​ൾ സു​ര​ക്ഷി​ത സ്ഥാ​ന​ത്താ​ക്കു​വാ​നും തി​രി​കെ പൂ​ർവ സ്ഥാ​ന​ത്ത് വ​യ്ക്കു​വാ​നും മാ​ത്രം ന​ല്ലൊ​രു തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രും. ഇ​ത്ത​വ​ണ​യും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല.
ഓ​രോ നി​മി​ഷ​ത്തി​ലും മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ നി​ന്നു​മു​ള്ള ഓ​രോ പ്ര​ള​യ വാ​ർ​ത്ത​ക​ൾ​ക്കും കാ​തോ​ർ​ക്കു​ക​യാ​ണ് വ്യാ​പാ​രി​സ​മൂ​ഹം.