അ​രു​വി​ത്തു​റ ഫൊ​റോ​ന പ​ള്ളി​യി​ൽ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ൾ
Wednesday, August 14, 2019 9:46 PM IST
അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ൾ നാ​ളെ ആ​ഘോ​ഷി​ക്കും. രാ​വി​ലെ 5.30 നും 6.45 ​നും എ​ട്ടി​നും 9.30 നും ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​നു തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന - ഫാ. ​ജോ​സ​ഫ് അ​ന്പാ​ട്ടു​പ​ട​വി​ൽ. 5.30 നു ​പ്ര​ദ​ക്ഷി​ണം.

കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ൽ ക​ല്ലി​ട്ട തി​രു​നാ​ൾ
കു​റ​വി​ല​ങ്ങാ​ട്: സ്വാ​ത​ന്ത്ര്യ ​ദി​ന​ത്തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​നൊ​പ്പം ഇ​ര​ട്ട തി​രു​നാ​ളു​മാ​യി മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യം. പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​നൊ​പ്പം ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ന്‍റെ ക​ല്ലി​ട്ട തി​രു​നാ​ളും ഇ​ന്ന് ആ​ഘോ​ഷി​ക്കും. വൈ​കു​ന്നേ​രം 4.30 ന് ​പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ആ​റി​ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. ഇ​ട​വ​ക​യി​ലെ സാ​ന്തോം സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ ആ​ഘോ​ഷം.

പൂ​ർ​വ വി​ദ്യാ​ർ​ഥി​സം​ഗ​മം

ഭ​ര​ണ​ങ്ങാ​നം: മൈ​സൂ​ർ സെ​ന്‍റ് ഫി​ലോ​മി​നാ​സ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം 16 നു ​രാ​വി​ലെ പ​ത്തി​ന് ഇ​ട​മ​റ്റം ഓ​ശാ​നാ ​മൗ​ണ്ടി​ലു​ള്ള നാ​ലു​കെ​ട്ട് ഹാ​ളി​ൽ ന​ട​ത്തും. ഫോ​ൺ: 04822-236907, 9072211855, 9447703248.

സ​ഫ​ല​സം​ഗീ​തം

പാ​ലാ: സ​ഫ​ലം 55 പ്ല​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 16 നു രാ​വി​ലെ പത്തിനു സ​ഫ​ല​സം​ഗീ​തം ന​ട​ത്തും.