എ​സ്എം​സി​എ - പി​എ​സ്ഡ​ബ്ല്യു​എ​സ് ഭ​വ​ന​പ​ദ്ധ​തി താ​ക്കോ​ൽ​ദാ​നം 17 ന്
Wednesday, August 14, 2019 9:46 PM IST
പാ​ലാ: കു​വൈ​റ്റി​ലെ സീ​റോ മ​ല​ബാ​ർ ക്രൈ​സ്ത​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ സീ​റോ മ​ല​ബാ​ർ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ (എസ്എം​സി​എ) ധ​ന​സ​ഹാ​യ​ത്തോ​ടെ പാ​ലാ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലാ രൂ​പ​ത​യി​ൽ ന​ട​പ്പി​ലാ​ക്കി​യ ഭ​വ​ന​പ​ദ്ധ​തി പ്ര​കാ​രം ഒ​ന്നാം ഘ​ട്ട​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ 25 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം 17 ന് ​പാ​ലാ​യി​ൽ ന​ട​ക്കും.
ബി​ഷ​പ്സ് ഹൗ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 3.30 ന് ​ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്യും. ജോ​സ് കെ. ​മാ​ണി എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ജന​റാ​ൾ മോ​ൺ. ജോ​സ​ഫ് കുഴിഞ്ഞാ​ലി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഹോം ​പാ​ലാ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് വാ​ലു​മ്മേ​ൽ, പി​എ​സ്ഡ​ബ്ല്യു​എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പു​ല്ലു​കാ​ലാ​യി​ൽ, എ​സ്എം​സി​എ റി​ട്ടേ​ണ്‍​സ് ഫോ​റം വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി മ​ങ്കു​ഴി​ക്ക​രി, എ​സ്എം​സി​എ ഹൗ​സിം​ഗ് പ്രോ​ജ​ക്ട് ക​ണ്‍​വീ​ന​ർ ഷി​ന്‍റോ ജോ​ർ​ജ് ക​ല്ലൂ​ർ, പി​എ​സ്ഡ​ബ്ല്യു​എ​സ് പി​ആ​ർ​ഒ ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
എ​സ്എം​സി​എ ഒ​രു വീ​ടി​ന് ഒരു ല​ക്ഷം രൂ​പ വീ​തം 25 ല​ക്ഷം രൂ​പ​യാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്. ത്രി​ത​ല​പ​ഞ്ചാ​യ​ത്ത്, ഇ​ട​വ​ക​ത​ല സ​ഹാ​യം എ​ന്നി​വ കൂ​ടി ല​ഭ്യ​മാ​ക്കി​യാ​ണ് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പി​എ​സ്ഡ​ബ്ല്യു​എ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച​ത്.
സി​സ്റ്റ​ർ ആ​നി പൊ​രി​യ​ത്ത്, റ്റി​ൻ​സ് ജോ​യി, സാ​ജു വ​ട​ക്ക​ൻ, സി​ബി ക​ണി​യാം​പ​ടി, ജോ​യി മ​ടിക്കാ​ങ്ക​ൽ, പി.​വി. ജോ​ർ​ജ്, ജോ​സ് നെ​ല്ലി​യാ​നി, ജോ​യി വ​ട്ട​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കും.