ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും
Wednesday, August 14, 2019 10:21 PM IST
ചെ​​ത്തി​​പ്പു​​ഴ: തി​​രു​​ഹൃ​​ദ​​യ പ​​ള്ളി​​യി​​ൽ ഫാ.​ ​ഡൊ​​മ​​നി​​ക് വാ​​ള​ന്മ​നാ​​ൽ ന​​യി​​ക്കു​​ന്ന കൃ​​പാ​​ഭി​​ഷേ​​ക ക​​ണ്‍​വ​​ൻ​​ഷ​​ൻ ഇ​​ന്ന് ആ​​രം​​ഭി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30 മു​​ത​​ൽ രാ​​ത്രി 9.30വ​​രെ​​യാ​​ണ് ക​​ണ്‍​വ​​ൻ​​ഷ​​ൻ. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. 18വ​​രെ തീ​​യ​​തി​​ക​​ളി​​ലാ​​ണ് ക​​ണ്‍​വ​​ൻ​​ഷ​​ൻ ന​​ട​​ക്കു​​ന്ന​​ത്.

മെ​​റി​​റ്റ് അ​​വാ​​ർ​​ഡ് വി​​ത​​ര​​ണം ഇ​​ന്ന്

ച​​ങ്ങ​​നാ​​ശേ​​രി: മു​​സ്ലിം എ​​ഡ്യൂ​​ക്കേ​​ഷ​​ണ​​ൽ സൊ​​സൈ​​റ്റി താ​​ലൂ​​ക്ക് ക​​മ്മ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​ദ്യാ​​ഭ്യാ​​സ മെ​​റി​​റ്റ് അ​​വാ​​ർ​​ഡ്ദാ​​നം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​സീ​​നി​​യ​​ർ സി​​റ്റി​​സ​​ണ്‍ ഹാ​​ളി​​ൽ ന​​ട​​ക്കും. ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​മാ​​ൻ ലാ​​ലി​​ച്ച​​ൻ കു​​ന്നി​​പ്പ​​റ​​ന്പി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.​​എം.​​ഇ.​​എ​​സ് താ​​ലൂ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് എം.​​അ​​ബ്ദു​​ൽ നാ​​സ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. എം.​​ഇ.​​എ​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എം.​​എം ഹ​​നീ​​ഫ് അ​​വാ​​ർ​​ഡ് വി​​ത​​ര​​ണം ന​​ട​​ത്തും, കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ളേ​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ.​​ജോ​​സ് ജോ​​സ​​ഫ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.