തോട്ടിൽ ജലനിരപ്പുയർന്നു; എട്ടു കുടുംബങ്ങൾ ഭീതിയിൽ
Wednesday, August 14, 2019 10:21 PM IST
ക​​റു​​ക​​ച്ചാ​​ൽ: തോ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ന്ന​​തോ​​ടെ എ​​ട്ട് കു​​ടും​​ബ​​ങ്ങ​​ൾ ഭീ​​തി​​യി​​ൽ. നെ​​ടും​​കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് ഒ​​ന്പ​​താം വാ​​ർ​​ഡ് പാ​​റ​​ക്കു​​ഴി ഭാ​​ഗ​​ത്താ​​ണു വെ​​ള്ളം ക​​യ​​റി​​യ​​ത്. വ്യാ​​ഴാ​​ഴ്ച രാ​​ത്രി​​യി​​ലു​​ണ്ടാ​​യ ശ​​ക്ത​​മാ​​യ മ​​ഴ​​യെ തു​​ട​​ർ​​ന്ന് നെ​​ടു​​മ​​ണ്ണി തോ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​രു​​ക​​യും വെ​​ള്ളം വീ​​ട്ടു​​മു​​റ്റ​​ത്തേ​​ക്കു ക​​യ​​റു​​ക​​യു​​മാ​​യി​​രു​​ന്നു.
തോ​​ട്ടി​​ൽ​​നി​​ന്നും ഒ​​ന്ന​​ര അ​​ടി​​യോ​​ളം ഉ​​യ​​ര​​ത്തി​​ൽ വെ​​ള്ളം ക​​യ​​റി. തു​​ട​​ർ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ർ എ​​ത്തി ക്യാ​​ന്പ് ആ​​രം​​ഭി​​ക്കാ​​മെ​​ന്ന് അ​​റി​​യി​​ച്ചെ​​ങ്കി​​ലും ബ​​ന്ധു വീ​​ടു​​ക​​ളി​​ലേ​​ക്കു മാ​​റാ​​മെ​​ന്ന് ഇ​​വ​​ർ പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു. മ​​ഴ കു​​റ​​ഞ്ഞ​​തോ​​ടെ വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ ജ​​ല​​നി​​ര​​പ്പ് താ​​ഴ്ന്നു.