ക്യാ​​ന്പു​​ക​​ൾ ഒ​​ഴി​​യു​​ന്നു; കൂ​​ടു​​ത​​ൽ കു​​ടും​​ബ​​ങ്ങ​​ൾ വീ​​ടു​​ക​​ളി​​ലേ​​ക്ക്
Saturday, August 17, 2019 11:43 PM IST
വൈ​​ക്കം: ഭൂ​​രി​​ഭാ​​ഗം വീ​​ടു​​ക​​ളി​​ൽ​​നി​​ന്നും വെ​​ള്ള​​മി​​റ​​ങ്ങി​​യ​​തോ​​ടെ വൈ​​ക്ക​​ത്തെ കൂ​​ടു​​ത​​ൽ കു​​ടും​​ബ​​ങ്ങ​​ൾ വീ​​ടു​​ക​​ളി​​ലേ​​ക്ക് മ​​ട​​ങ്ങി. മ​​ഴ​​മാ​​റി നി​​ൽ​​ക്കു​​ക​​യും പു​​ഴ​​യി​​ലും കാ​​യ​​ലി​​ലും ജ​​ല​​നി​​ര​​പ്പ് താ​​ഴു​​ക​​യും ചെ​​യ്ത​​തോ​​ടെ പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ ഏ​​റെ ആ​​ശ്വാ​​സ​​ത്തി​​ലാ​​ണ്. ഉ​​ദ​​യ​​നാ​​പു​​രം, ത​​ല​​യാ​​ഴം, വെ​​ച്ചൂ​​ർ, ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്, വെ​​ള്ളൂ​​ർ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ ഉ​​ൾ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ചി​​ല ഇ​​ട​​ങ്ങ​​ളി​​ൽ ഇ​​നി​​യും വെ​​ള്ള​​മി​​റ​​ങ്ങാ​​തെ നി​​ൽ​​ക്കു​​ക​​യാ​​ണ്.

വെ​​ള്ളൂ​​രി​​ൽ മൂ​​വാ​​റ്റു​​പു​​ഴ ആ​​റി​​ന്‍റെ തീ​​ര​​ത്തു​​ള്ള ക​​രി​​പ്പാ​​ടം, ഉ​​ദ​​യ​​നാ​​പു​​ര​​ത്തെ വാ​​ഴ​​മ​​ന, കൊ​​ടി​​യാ​​ട്, മാ​​നാ​​പ്പ​​ള്ളി, പ​​ടി​​ഞ്ഞാ​​റേ​​ക്ക​​ര, ത​​ല​​യാ​​ഴ​​ത്തെ തോ​​ട്ട​​കം, ഏ​​ഴാം ബ്ലോ​​ക്ക്, ചെ​​ട്ടി​​ക്ക​​രി, മു​​പ്പ​​ത്, മു​​ണ്ടാ​​ർ അ​​ഞ്ചാം ബ്ലോ​​ക്ക്, പു​​ന്ന​​പ്പു​​ഴി, വെ​​ച്ചൂ​​രി​​ലെ ഔ​​ട്ട്പോ​​സ്റ്റി​​നു സ​​മീ​​പം, ശാ​​സ്ത​​ക്കു​​ള​​ത്തി​​ന്‍റെ കി​​ഴ​​ക്ക​​ൻ​​പ്ര​​ദേ​​ശം, ത​​ല​​യോ​​ല​​പ്പ​​റ​​ന്പി​​ലെ കോ​​രി​​ക്ക​​ൽ, പ​​ഴ​​ന്പെ​​ട്ടി, തേ​​വ​​ല​​ക്കാ​​ട് തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ ഇ​​നി​​യും വെ​​ള്ള​​മി​​റ​​ങ്ങാ​​നു​​ണ്ട്.

വൈ​​ക്കം താ​​ലൂ​​ക്കി​​ൽ ഇ​​നി 12 ക്യാ​​ന്പു​​ക​​ൾ മാ​​ത്ര​​മാ​​ണ് ശേ​​ഷി​​ക്കു​​ന്ന​​ത്. 869 കു​​ടും​​ബ​​ങ്ങ​​ളി​​ലാ​​യി 2532 പേ​​രാ​​ണ് ക്യാ​​ന്പു​​ക​​ളി​​ൽ ഉ​​ള്ള​​ത്. വെ​​ള്ള​​മി​​റ​​ങ്ങി ശു​​ചീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു ശേ​​ഷം മാ​​ത്ര​​മേ ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ താ​​മ​​സി​​ക്കാ​​ൻ ക​​ഴി​​യു.

ഇ​​തി​​നാ​​യി ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ൾ കൂ​​ടി ചി​​ല സ്ഥ​​ല​​ങ്ങ​​ളി​​ൽ ക്യാ​​ന്പു തു​​ട​​രേ​​ണ്ടിവ​​രു​​മെ​​ന്നാ​​ണ് ദു​​രി​​ത​​ബാ​​ധി​​ത​​ർ പ​​റ​​യു​​ന്ന​​ത്.​​അ​​ടു​​ത്തദി​​വ​​സം ക്യാ​​ന്പു​​ക​​ളി​​ൽ നി​​ന്ന് കൂ​​ടു​​ത​​ൽ പേ​​രും മ​​ട​​ങ്ങുന്ന​​തി​​നാ​​ൽ സ്കൂ​​ളു​​ക​​ളി​​ലെ അ​​ധ്യ​​യ​​നം മു​​ട​​ങ്ങാ​​തി​​രി​​ക്കാ​​ൻ ദു​​രി​​ത​​ബാ​​ധി​​ത​​ർ​​ക്കു പ​​ഞ്ചാ​​യ​​ത്തു​​ത​​ല​​ത്തി​​ൽ ഒ​​രു അ​​ഭ​​യ കേ​​ന്ദ്ര​​മൊ​​രു​​ക്കു​​ന്ന​​താ​​ണ് അ​​ഭി​​കാ​​മ്യ​​മെ​​ന്നാ​​ണ് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടേ​​യും അ​​ധി​​കൃ​​ത​​രു​​ടേ​​യും അ​​ഭി​​പ്രാ​​യം.

ക​​ടു​​ത്തു​​രു​​ത്തി: മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ലെ മാ​​ഞ്ഞൂ​​ർ സൗ​​ത്ത് ഗ​​വ​​ണ്‍​മെ​​ന്‍റ് ഹൈ​​സ്കൂ​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന ക്യാ​​ന്പ് ഇ​​ന്ന​​ലെ പി​​രി​​ച്ചുവി​​ട്ടു. വീ​​ടു​​ക​​ളി​​ലേ​​ക്കു മ​​ട​​ങ്ങി​​യ​​വ​​ർ​​ക്ക് ആ​​യി​​രം രൂ​​പ​​യു​​ടെ കി​​റ്റു​​ക​​ൾ സ​​മ്മാ​​നി​​ച്ചാ​​ണ് പ​​ഞ്ചാ​​യ​​ത്ത് ഇ​​വ​​രെ വീ​​ടു​​ക​​ളി​​ലേ​​ക്കു അ​​യ​​ച്ച​​ത്.

എ​​ഴു​​മാം​​കാ​​യ​​ലി​​ലെ​​യും ക​​രി​​യാ​​റി​​ലേ​​യും ജ​​ല​​നി​​ര​​പ്പ് താ​​ഴാ​​ൻ ഇ​​നി​​യും ദി​​വ​​സ​​ങ്ങ​​ളെ​​ടു​​ക്കു​​മെ​​ന്ന​​തി​​നാ​​ൽ ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തി​​ലെ ക്യാ​​ന്പു​​ക​​ളി​​ൽ ക​​ഴി​​യു​​ന്ന​​വ​​ർ​​ക്ക് വീ​​ടു​​ക​​ളി​​ലേ​​ക്ക് മ​​ട​​ങ്ങാ​​ൻ ഇ​​നി​​യും ദി​​വ​​സ​​ങ്ങ​​ൾ ക​​ഴി​​യ​​ണം. ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തി​​ലെ ക​​മ്മ്യൂ​​ണി​​റ്റി ഹാ​​ളി​​ലെ ക്യാ​​ന്പി​​ൽ 260 പേ​​രും ശ്രീ​​ശാ​​ര​​ദാ​​വി​​ലാ​​സി​​നി സ്കൂ​​ളി​​ൽ 120 പേ​​രു​​മാ​​ണ് ക​​ഴി​​യു​​ന്ന​​ത്. ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്തി​​ലെ ആ​​യാം​​കു​​ടി ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ൽ​​പി സ്കൂ​​ളി​​ൽ 24 കു​​ടും​​ബ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള 80 പേ​​രും എ​​ഴു​​മാ​​ന്തു​​രു​​ത്ത് ഗ​​വ​​ണ്‍​മെ​​ന്‍റ് യു​​പി സ്കൂ​​ളി​​ൽ 65 പേ​​രു​​മാ​​ണ് ക​​ഴി​​യു​​ന്ന​​ത്. ഇ​​വ​​രെ​​ല്ലാം ഇ​​ന്ന് വീ​​ടു​​ക​​ളി​​ലേ​​ക്ക് മ​​ട​​ങ്ങും.