കാ​​റും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ചു: ഒ​രാ​ൾ​ക്ക് പ​​രി​​ക്ക്
Monday, September 9, 2019 11:39 PM IST
ക​​റു​​ക​​ച്ചാ​​ൽ:​​കാ​​റും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച് പ​​ത്രം ഏ​​ജ​​ന്‍റി​​ന് പ​​രി​​ക്ക്.​​ക​​റു​​ക​​ച്ചാ​​ൽ കൂ​​ത്ര​​പ്പ​​ള്ളി കു​​ഴു​​പ്പി​​ൽ ഷാ​​ജി (60) ആ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.​ ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴി​​ന് ച​​ങ്ങ​​നാ​​ശേ​​രി-​​വാ​​ഴൂ​​ർ റോ​​ഡി​​ൽ എ​​ൻ​​എ​​സ്എ​​സ് ജംം​​ഗ്ഷ​​ന് സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ക​​റു​​ക​​ച്ചാ​​ലി​​ൽ നി​​ന്നും കൂ​​ത്ര​​പ്പ​​ള്ളി​​യി​​ലേ​​ക്ക് പോ​​കു​​ന്പോ​​ൾ ച​​ങ്ങ​​നാ​​ശേ​​രി ഭാ​​ഗ​​ത്തു നി​​ന്നും എ​​ത്തി​​യ കാ​​റു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ഷാ​​ജി​​യെ നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്ന് ക​​റു​​ക​​ച്ചാ​​ലി​​ലെ സ്വ​​കാ​​ര്യാ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ർ​​ന്ന് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു. അ​​പ​​ക​​ട​​ത്തി​​ൽ ബൈ​​ക്ക് പൂ​​ർ​​ണ​​മാ​​യി ത​​ക​​ർ​​ന്നു. വാ​​ഴൂ​​ർ റോ​​ഡി​​ൽ പ​​ത്തു​​മി​​നി​​ട്ടോ​​ളം ഗ​​താ​​ഗ​​തം മു​​ട​​ങ്ങി. ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സ് എ​​ത്തി​​യ ശേ​​ഷ​​മാ​​ണ് ഗ​​താ​​ഗ​​തം പു​​ന:​​സ്ഥാ​​പി​​ച്ച​​ത്.