ഗു​​ണ്ടാസം​​ഘ​​ത്തി​​ലെ നാ​​ലു​പേ​​ർ പി​​ടി​​യി​​ൽ
Monday, September 9, 2019 11:48 PM IST
ഏ​​റ്റു​​മാ​​നൂ​​ർ: പ​​ട്രോ​​ളിം​​ഗ് സം​​ഘ​​ത്തി​​ന് നേ​​രെ പെ​​ട്രോ​​ൾ ബോം​​ബെ​​റി​​ഞ്ഞ സം​​ഭ​​വ​​ത്തി​​ലും ക​​ഴി​​ഞ്ഞ ദി​​വ​​സം ഓ​​ട്ടോ ഡ്രൈ​​വ​​റു​​ടെ ക​​ണ്ണി​​ൽ കു​​രു​​മു​​ള​​ക് സ്പ്രേ ​​ചെ​​യ്ത് പ​​ണം ത​​ട്ടി​​യ കേ​​സി​​ലും പ്ര​​തി പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ട ഗു​​ണ്ടാ സം​​ഘ​​ത്തി​​ലെ നാ​​ല് പേ​​ർ കൂ​​ടി പി​​ടി​​യി​​ൽ. അ​​തി​​ര​​ന്പു​​ഴ കോ​​ട്ട​​മു​​റി പ്രി​​യ​​ദ​​ർ​​ശ​​നി കോ​​ള​​നി​​യി​​ൽ അ​​ന്പ​​ല​​ത്ത​​റ വീ​​ട്ടി​​ൽ സു​​ധി മി​​ൻ​​രാ​​ജ് (19), കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ ആ​​ൽ​​ബി​​ൻ കെ. ​​ബോ​​ബ​​ൻ (20) മ​​ട​​പ്പ​​ള്ളി ബി​​ബി​​ൻ ബെ​​ന്നി (20) പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത യു​​വാ​​വ് എ​​ന്നി​​വ​​രെ​​യാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്.
ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12നു ​​തി​​രു​​ന​​ൽ​​വേ​​ലി ട്രെ​​യി​​നി​​ൽ ഏ​​റ്റു​​മാ​​നൂ​​ർ റെ​​യി​​വേ സ്റ്റേ​​ഷ​​നി​​ൽ വ​​ന്നി​​റ​​ങ്ങു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് ഇ​​വ​​രെ പി​​ടി​​കൂ​​ടി​​യ​​ത്.
ഇ​​തേ​​ക്കു​​റി​​ച്ച് ഏ​​റ്റു​​മാ​​നൂ​​ർ സി​​ഐ എ.​​ജെ. തോ​​മ​​സി​​ന് ല​​ഭി​​ച്ച ര​​ഹ​​സ്യ വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു പോ​​ലീ​​സ് സം​​ഘം ഇ​​വ​​രെ അ​​റ​​സ്റ്റു ചെ​​യ്ത​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം ചേ​​ർ​​ത്ത​​ല​​യി​​ൽ നി​​ന്നും ഓ​​ട്ടം വി​​ളി​​ച്ച് ഏ​​റ്റു​​മാ​​നൂ​​രി​​ൽ എ​​ത്തി​​ച്ച​​ശേ​​ഷം ക​​ണ്ണി​​ൽ കു​​രു​​മു​​ള​​ക് സ്പ്രേ ​​ചെ​​യ്ത് പ​​ണം ത​​ട്ടി​​യ​​തും ഇ​​വ​​ർ ത​​ന്നെ​​യാ​​യി​​രു​​ന്നു. അ​​ക്ര​​മ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ ഓ​​ട്ടോ ഡ്രൈ​​വ​​ർ ചേ​​ർ​​ത്ത​​ല പ​​റ​​ക്കോ​​ട്ട് ജോ​​സ​​ഫ് മാ​​ത്യു പ്ര​​തി​​ക​​ളെ തി​​രി​​ച്ച​​റി​​ഞ്ഞു.